മുത്തലാഖ് അത്യന്തം നീചം; മുസ്ലീം രാജ്യങ്ങളില്‍ മുത്തലാഖില്ല, കോടതിയുടെ നിരീക്ഷണം ഇങ്ങനെ...

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: ദൈവത്തിന്റെ കണ്ണില്‍ മുത്തലാഖ് പാപമാണെങ്കില്‍ അതെങഅങിനെ നിയമവിധേയമാകുമെന്ന് സുപ്രീംകോടതി. മുത്തലാഖ് കേസില്‍ വാദം കേള്‍ക്കുന്നതിന് ഇടയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റീസ് ജെഎസ് ഖേഹാര്‍ അധ്യക്ഷനായ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് പരാമര്‍ശം. മുത്തലാഖ് നിയമപരമാണെന്ന് അഭിപ്രായമുണ്ടെങ്കിലും മുസ്ലിംകള്‍ക്കിടയിലെ വിവാഹമോചനത്തിനായി നിലനില്‍ക്കുന്ന ഏറ്റവും മോശമായ രീതിയാണ് ഇതെന്ന് കോടതി പറഞ്ഞു.

 മറ്റ് രാജ്യങ്ങള്‍ എന്തുകൊണ്ട് നിരോധിച്ചു?

മറ്റ് രാജ്യങ്ങള്‍ എന്തുകൊണ്ട് നിരോധിച്ചു?

മറ്റു രാജ്യങ്ങള്‍ എന്തു കൊണ്ട് മുത്തലാഖ് നിരോധിച്ചു, ഇന്ത്യയില്‍ മാത്രമാണോ മുത്തലാഖ് ഉള്ളത് തുടങ്ങിയ സംശയങ്ങളും കോടതി ഉന്നയിച്ചു.

 മറ്റ് രാജ്യങ്ങളിലില്ല

മറ്റ് രാജ്യങ്ങളിലില്ല

മുസ്‌ലിം രാഷ്ട്രങ്ങളടക്കം ഒരു രാജ്യത്തും മുത്തലാഖ് സമ്പ്രദായമില്ലെന്നും ഇത് ഇന്ത്യയിലെ മുസ് ലിം സമുദായത്തില്‍ മാത്രമാണുള്ളതെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

 പാപം ഒരിക്കലും മൗലികമായ അവകാശമല്ല

പാപം ഒരിക്കലും മൗലികമായ അവകാശമല്ല

പാപം ഒരിക്കലും മൗലികമായ അവകാശമല്ല. അനിഷ്ടമായി കാണുന്ന പ്രവൃത്തിക്ക് എങ്ങനെയാണ് നിയമസാധുത നല്‍കാന്‍ കഴിയുക? മതാചാരങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അടിസ്ഥാനത്തില്‍ നടക്കുന്ന പവിത്രമായ ഉടമ്പടിയാണ് വിവാഹമെന്നും കോടതി ചൂണ്ടികാട്ടി.

 മുത്തലാഖ് ഉഭയസമ്മത പ്രകാരമല്ല

മുത്തലാഖ് ഉഭയസമ്മത പ്രകാരമല്ല

വിവാഹം കഴിക്കാന്‍ രണ്ടു പേരുടെയും സമ്മതം വേണം. വിവാഹ ബന്ധം വേര്‍പെടുത്താനും അതു വേണ്ടേയെന്ന് കോടതി ചോദിച്ചു. മുത്തലാഖ് ഉഭയസമ്മത പ്രകാരമല്ലെന്നും കോടതി ചൂണ്ടികാണിച്ചു.

 മറ്റ് രാജ്യങ്ങളില്‍ നിരോധിക്കേണ്ടി വന്നു

മറ്റ് രാജ്യങ്ങളില്‍ നിരോധിക്കേണ്ടി വന്നു

ഇന്ത്യയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ക്ക് സമാനമായ കാര്യങ്ങള്‍ ഉണ്ടായപ്പോഴാണ് മറ്റ് രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചതെന്ന് അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് കോടതിയെ അറിയിച്ചു.

 എല്ലാം ഭര്‍ത്താവിന് മാത്രം

എല്ലാം ഭര്‍ത്താവിന് മാത്രം

മുത്തലാഖിനുള്ള അവകാശം ഭര്‍ത്താവിന് മാത്രമേ ഉള്ളൂവെന്നും ഇത് ആര്‍ട്ടിക്കിള്‍ 14ന്റെ (തുല്യതയ്ക്കുള്ള അവകാശം) ലംഘനമാണെന്നും ജഠ്മലാനി കോടതിയില്‍ ബോധിപ്പിച്ചു.

English summary
The Supreme Court on Friday said the practice of triple talaq was the "worst" and "not desirable" form of dissolution of marriages among Muslims, even though there were schools of thought which termed it as "legal".
Please Wait while comments are loading...