കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം.. സുശാന്ത് സിംഗിനെ ടിവി ഷോയില്‍ നിന്ന് പുറത്താക്കി

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ നടനെ ടിവി ഷോയില്‍ നിന്ന് പുറത്താക്കി. നടന്‍ സുഷാന്ത് സിംഗിനാണ് നടപടി നേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ പ്രമുഖ നടന്‍ കൂടിയായ സുഷാന്ത് സിംഗ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സ്റ്റാര്‍ ഭാരതില്‍ സംപ്രേഷണം ചെയ്യുന്ന സാവധാന്‍ ഇന്ത്യ എന്ന ക്രൈം ഷോയില്‍ നിന്ന് അദ്ദേഹം മാറ്റിയെന്നാണ് ആരോപണം. വളരെ പ്രശസ്തമായ ടിവി ഷോയാണിത്.

1

അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായത് കൊണ്ടാണോ തന്നെ ഷോയില്‍ നിന്ന് മാറ്റിയതെന്ന് അറിയില്ലെന്ന് സുഷാന്ത് പറഞ്ഞു. പക്ഷേ പ്രതിഷേധത്തിന് പിന്നാലെയാണ് ഇത് സംഭവിച്ചത്. 2012 മുതല്‍ സാവധാന്‍ ഇന്ത്യയുടെ ഭാഗമാണ് സുഷാന്ത്. ഇയാളെ പരിപാടിയില്‍ നിന്ന് മാറ്റുമെന്ന് നേരത്തെ അറിയിച്ചിട്ടില്ല. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് കൊണ്ടാണ് ഇയാളെ മാറ്റുന്നതെന്ന് സ്റ്റാര്‍ ഭാരത് വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് കൊണ്ട് പുറത്താക്കാനുള്ള സാധ്യതയുണ്ടെന്നും നടന്‍ പറയുന്നു. അഭിപ്രായം പറഞ്ഞതിന് നല്‍കേണ്ടി വന്ന ചെറിയ വില മാത്രമാണിതെന്നും സുഷാന്ത് പറഞ്ഞു. പക്ഷേ സാവധാന്‍ ഇന്ത്യയുമായുള്ള എന്റെ സഹകരണം അവസാനിച്ചിരിക്കുകയാണെന്നും സുഷാന്ത് വ്യക്തമാക്കി. കരാര്‍ അവസാനിക്കുന്നതിന് മുമ്പ് നോട്ടീസ് നല്‍കാറുണ്ട്. ആ കാലയളവില്‍ എന്നെ വെച്ച് ഷൂട്ട് ചെയ്യണോ എന്നുള്ളത് നിര്‍മാതാക്കളുടെ തീരുമാനമാണ്. ഇപ്പോഴത്തെ സംഭവത്തെ പ്രതികാര നടപടിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുഷാന്ത് പറഞ്ഞു.

Recommended Video

cmsvideo
Kamal Hassan In Support Of Jamia Students | Oneindia Malayalam

പ്രതിഷേധത്തിന് രാത്രിയില്‍ ഞാന്‍ പോതിന് പിന്നാലെയാണ് എനിക്ക് നിര്‍മാതാക്കളില്‍ നിന്ന് ഒരു മെസേജ് വന്നത്. ഇത് സാവധാന്‍ ഇന്ത്യയില്‍ എന്റെ അവസാന ദിവസമാണെന്നും പറഞ്ഞു. ഒരുപക്ഷേ ഇത് യാദൃശ്ചികതയാവാം. നേരത്തെ തീരുമാനിച്ചിട്ടുണ്ടാവും. കൂടുതല്‍ പറയാന്‍ തനിക്ക് ആഗ്രഹമില്ലെന്നും സുഷാന്ത് പറഞ്ഞു. നേരത്തെ മീടു വിഷയത്തിലും സുഷാന്ത് ശക്തമായി പ്രതികരിച്ചിരുന്നു. പരിപാടിക്ക് ബജറ്റ് പ്രശ്‌നങ്ങളുണ്ടെന്നാണ് കമ്പനി പറഞ്ഞു. എന്നാല്‍ ഇതിനെ കുറിച്ച് ആരും ഒന്നും അറിഞ്ഞിരുന്നില്ല. കമ്പനിയെ ചോദ്യം ചെയ്യാനില്ല. അത് യാചിക്കുന്നതിന് തുല്യമാണെന്നും സുഷാന്ത് സിംഗ് പറഞ്ഞു.

 മുസ്ലീങ്ങള്‍ക്കായി ഒരുപാട് രാജ്യങ്ങളുണ്ട്.. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഒന്ന് പോലുമില്ലെന്ന് ഗഡ്കരി! മുസ്ലീങ്ങള്‍ക്കായി ഒരുപാട് രാജ്യങ്ങളുണ്ട്.. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഒന്ന് പോലുമില്ലെന്ന് ഗഡ്കരി!

English summary
sushant singh reveals his exit form savdhaan india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X