കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയെ കണ്ടു; ആരും അതൃപ്തരല്ലെന്ന് സുഷമ

Google Oneindia Malayalam News

ദില്ലി: നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് ആരും അതൃപ്തരല്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പാര്‍ട്ടി പാര്‍ലിമെന്ററി യോഗത്തില്‍ അദ്വാനി പങ്കെടുക്കാത്തത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഒപ്പം പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ പ്രവര്‍ത്തനരീതിയെ വിമര്‍ശിച്ച് അദ്വാനി എഴുതിയ കത്തും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ആ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവായ സുഷമ സ്വരാജ് അദ്വാനിയെ സന്ദര്‍ശിച്ച് രംഗം ശാന്തമാക്കാന്‍ ശ്രമം നടത്തിയത്.

advani-sushma

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ണയിക്കപ്പെട്ട ശേഷം വെള്ളിയാഴ്ച തന്നെ നരേന്ദ്രമോഡി അദ്വാനിയെ കാണാനെത്തിയിരുന്നു. അദ്വാനിയും വാജ്‌പേയും അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹവും പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്‌നേഹവും ബി ജെ പിയെ ഭരണത്തിലെത്തിക്കും എന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

നരേന്ദ്രമോഡിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇപ്പോള്‍ പ്രഖ്യാപിച്ചത് ശരിയായില്ല എന്നാണ് അദ്വാനിപക്ഷത്തിന്റെ അഭിപ്രായം. തീരുമാനം തിടുക്കത്തിലായിപ്പോയി എന്നും അസംബ്ലി തിരഞ്ഞെടുപ്പ് വരെ കാക്കണമായിരുന്നു എന്നും അദ്വാനി കുറ്റപ്പെടുത്തി. എന്നാല്‍ ഈ അഭിപ്രായങ്ങളെ മാനിക്കാതെയാണ് രാജ്‌നാഥ് സിംഗ് പക്ഷം മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ പാര്‍ട്ടി തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പ്രധാന സഖ്യകക്ഷികളായ ശിരോമണി അകാലിദളും ശിവസേനയും ബി ജെ പിയുടെ തീരുമാനം സ്വാഗതം ചെയ്തിട്ടുണ്ട്.

English summary
BJP leader Sushma Swaraj met Advani, a day after Modi was anointed as party's PM candidate, and said, No one is upset.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X