കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പതാകയെ 'ചവിട്ടി'യാക്കി ആമസോണ്‍... വിസ ചോദിച്ച് വന്നേക്കരുതെന്ന് സുഷമ, ഉള്ളതും നിഷേധിക്കും; ഫലം

ആമസമോണ്‍ കാനഡ യൂണിറ്റിന് കീഴിലാണ് ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വച്ചിരിക്കുുന്നത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ച ആമസോണ്‍ കമ്പനിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ്. ദേശീയ പതാകയുടെ രൂപസാദൃശ്യമുള്ള ചവിട്ടികള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ചതിനെതിരെയാണ് സുഷമ സ്വരാജിന്റെ പ്രതിഷേധം.

എന്തായാലും ഇന്ത്യയില്‍ അല്ല സംഭവം. ആമസോണിന്റെ കാനഡ യൂണിറ്റ് ആണ് ഇത്തരം ഒരു സംഗതി നല്‍കിയത്. അതല്‍ ഭോബ് എന്ന ആളാണ് ട്വിറ്ററിലൂടെ വിഷയം സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

ഇതൊരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുകൊണ്ട് സുഷമ സ്വരാജ് അത് റിട്വീറ്റ് ചെയ്തു. എന്നാല്‍ അതില്‍ അവസാനിപ്പിച്ചില്ല സുഷമയുടെ പ്രതിഷേധം. എന്തായാലും സുഷമ സ്വരാജിന്റെ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു.

ദേശീയ പതാകയുമായി രൂപസാദൃശ്യമുള്ള ചവിട്ടികളാണ് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ചിട്ടുള്ളത്. ഇത് ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് ആക്ഷേപം.

സുഷമ കണ്ടു, പ്രതികരിച്ചു

ഒരു വ്യക്തി ട്വിറ്ററിലൂടെയാണ് ഇക്കാര്യം സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടത്തിയത്. ഉടന്‍ തന്നെ സുഷമ സ്വരാജ് പ്രതികരിക്കുകയും ചെയ്തു.

കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു സുഷമ അത് റീ ട്വീറ്റ് ചെയ്തത്. ഇത് അംഗീകരിക്കാനാവില്ലെന്നും ആമസോണിന്റെ ഉന്നതാധികാരികളുമായി ഇക്കാര്യം പരിശോധിക്കണം എന്നും സുഷ്മ ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ ആമസോണ്‍ നിരുപാധികം മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ സുഷമയുടെ അടുത്ത ട്വീറ്റും എത്തി. ദേശീയ പതാകയെ അപമാനിക്കുന്ന എല്ലാ ഉത്പന്നങ്ങളും ആമസോണ്‍ പിന്‍വലിക്കണമെന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

സുഷ്മ സ്വരാജിന്റെ ഭീഷണി

എന്നാല്‍ ആമസോണ്‍ അധികൃതര്‍ സുഷമ സ്വരാജിന്റെ ട്വീറ്റിനോട് ഇതുവരെ പ്രതികരിച്ചില്ല. ഇതോടെ ശക്തമായ പ്രതിഷേധവും ഭീഷണി സ്വരവും ആയിത്തന്നെ സുഷമ സ്വരാജ് രംഗത്തെത്തി.

വിവാദ ഉത്പന്നങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ലെന്നാണ് സുഷമ സ്വരാജ് പറഞ്ഞത്. നേരത്തെ അനുവദിച്ച വിസ റദ്ദാക്കുന്ന കാര്യം പോലും പരിഗണിക്കുമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ പറഞ്ഞു.

ഇന്ത്യയില്‍ കൊടിയ കുറ്റം... എന്നാല്‍

ദേശീയ പതാകയെ അപമാനിക്കുക എന്നത് ഇന്ത്യയില്‍ വലിയ കുറ്റമാണ്. മൂന്ന് വര്‍ഷം വരെ തടവോ, അല്ലെങ്കില്‍ പിഴയോ അതും അല്ലെങ്കില്‍ രണ്ട് ശിക്ഷയും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ അമേരിക്കയില്‍ ഇതൊരു കുറ്റമേ അല്ല. അടിവസ്ത്രങ്ങളില്‍ വരെ ദേശീയ പതാക ഉണ്ടാവും.

സുഷമയുടെ ഭീഷണി ഫലം കണ്ടു, ആമസോണ്‍ നിര്‍ത്തി

സുഷമ സ്വരാജിന്റെ പ്രതിഷേധത്തോട് ആദ്യം പ്രതികരിക്കാന്‍ ആമസോണ്‍ അധികൃതര്‍ തയ്യാറായില്ലെങ്കിലും ഒടുവില്‍ അവര്‍ക്ക് മുട്ടു മടക്കേണ്ടി വന്നു. വിവാദമായ ചവിട്ടിയുടെ വില്‍പന അവര്‍ നിര്‍ത്തിവച്ചു

English summary
India's foreign minister Sushma Swaraj demanded an unconditional apology from Amazon after a Twitter user said the online retailer's Canadian unit was selling doormats bearing the likeness of the Indian flag.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X