കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമയ്ക്ക് ജാള്യതയോ? കാണാന്‍ അനുവാദമില്ല, ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതി!

ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ തിരക്കിലാണ് മന്ത്രിയെന്നും അതുകൊണ്ട് ഇപ്പോള്‍ കാണാന്‍ സാധിക്കില്ലെന്നുമാണ് മറുപടി ലഭിച്ചതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു

Google Oneindia Malayalam News

ദില്ലി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാഖില്‍ ഐസിസ് ഭീകരര്‍ കൊല്ലപ്പെടുത്തിയവരുടെ ബന്ധുക്കള്‍. സുഷമ തങ്ങളെ നേരിട്ട് കാണാനോ ആശ്വസിപ്പിക്കാനോ തയ്യാറാവുന്നില്ലെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു. അതേസമയം ഇന്ത്യക്കാര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞതിന്റെ ജാള്യതയാണ് ഇവരെ കാണാതിരിക്കുന്നതിന് പിന്നിലെന്നാണ് സൂചന. നേരത്തെ സന്ദര്‍ശിച്ചപ്പോള്‍ ഇവര്‍ സുരക്ഷിതരാണെന്നായിരുന്നു സുഷമ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊലപ്പെട്ടെന്ന് പറഞ്ഞത് ഇവരുടെ ബന്ധുക്കളെ ഞെട്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്ത്യക്കാര്‍ മരിച്ച വിവരം നേരത്തെ അറിഞ്ഞിട്ടും സര്‍ക്കാര്‍ ഇത് മറച്ചുവെച്ചന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്.

ഇറാഖ് കൂട്ടക്കൊല സുഷമയ്ക്ക് തിരിച്ചടിയാകും; പ്രതിപക്ഷം പുതിയ നീക്കത്തിന്!! 39 ജീവന് കണക്കുപറയണംഇറാഖ് കൂട്ടക്കൊല സുഷമയ്ക്ക് തിരിച്ചടിയാകും; പ്രതിപക്ഷം പുതിയ നീക്കത്തിന്!! 39 ജീവന് കണക്കുപറയണം

1

സുഷമയുടെ ഓഫീസില്‍ വിളിച്ചിട്ട് മന്ത്രിയെ കാണണമെന്ന്് ആവശ്യപ്പെട്ട് അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ മറുപടിയുമായി അവരുടെ ഓഫീസില്‍ നിന്ന് ഫോണ്‍കോള്‍ വന്നു. ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ തിരക്കിലാണ് മന്ത്രിയെന്നും അതുകൊണ്ട് ഇപ്പോള്‍ കാണാന്‍ സാധിക്കില്ലെന്നുമാണ് മറുപടി ലഭിച്ചതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു. വിജയ് ദ്വിവേദി എന്ന വ്യക്തിയാണ് വിളിച്ചതെന്നും ഇവര്‍ പറയുന്നു. ഇതിന് മുമ്പ് മന്ത്രിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ മൃതദേഹം ഇന്ത്യയിലെത്തിയ ശേഷം മാത്രമേ ഇവരെ കാണാനാവൂ എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. അതേസമയം ഇക്കാര്യം വിദേശകാര്യമന്ത്രാലയം ശരിവെച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കലാണ് പ്രധാനമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

2

മന്ത്രി തങ്ങളെ കാണാന്‍ തയ്യാറായില്ലെങ്കില്‍ ദില്ലിയില്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്ന് കൊല്ലപ്പെട്ട മഞ്ചീന്തര്‍ സിങ്ങിന്റെ സഹോദരന്‍ ഗുര്‍പീന്ദര്‍ സിങ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ മുഴുവന്‍ തന്റെയൊപ്പം സമരത്തിന് ഉണ്ടാവുമെന്നും ഇയാള്‍ പറയുന്നു. മന്ത്രി തങ്ങളെ കാണുന്നതിന് പുറമേ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും ധനസഹായവും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മന്ത്രി എന്തിനാണ് തങ്ങളുടെ ബന്ധുക്കള്‍ ജയിലില്‍ സുരക്ഷിതരാണ് എന്ന് പറഞ്ഞതെന്നും ഇയാള്‍ ചോദിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി ജയിച്ചത് മണി പവര്‍ കൊണ്ട്, ആഞ്ഞടിച്ച് ബിഎസ്പിരാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി ജയിച്ചത് മണി പവര്‍ കൊണ്ട്, ആഞ്ഞടിച്ച് ബിഎസ്പി

കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ലാലുവിന് അഴിതന്നെ, ആര്‍ജെഡി തലവന് ഏഴ് വര്‍ഷം തടവ്!!കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ലാലുവിന് അഴിതന്നെ, ആര്‍ജെഡി തലവന് ഏഴ് വര്‍ഷം തടവ്!!

English summary
Sushma Swaraj not meeting us, says Mosul victims kin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X