കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് പിടിയിലുള്ള 39 ഇന്ത്യക്കാരും സുരക്ഷിതരെന്ന് സുഷമാ സ്വരാജ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഒരു വര്‍ഷം മുമ്പ് ഇറാഖിലെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ കൊലപ്പെടുത്തിയിട്ടില്ലെന്നും എല്ലാവരും ജീവനോടെയുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കാണാതായവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.

2014 ജൂണില്‍ മൊസൂളില്‍ നിന്നാണ് 39 ഇന്ത്യക്കാരെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഇവരുടെ മോചന ആവശ്യം ഉന്നയിച്ച് ബന്ധുക്കള്‍ എട്ടു തവണ കേന്ദ്ര സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തി. ഓരോ തവണയും ബന്ദികളെ മോചിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

sushma-speech

അതിനിടെ ബന്ദികളെ ഭീകരര്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്തയും സജീവമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതു നിഷേധിച്ചിരുന്നെങ്കിലും, ബന്ദികള്‍ ജീവനോടെയുണ്ടെന്നതിന് തെളിവു നല്‍കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍, ബന്ദികള്‍ ജീവനോടെയുണ്ടെന്ന് സര്‍ക്കാറിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. നേരത്തെ മലയാളികള്‍ നഴ്‌സുമാര്‍ അടക്കമുള്ള ഒട്ടേറെപേരെ തീവ്രവാദികള്‍ ബന്ദികളാക്കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിലൂടെ അവരെ മോചിപ്പിക്കുകയായിരുന്നു.

English summary
Sushma Swaraj says All 39 Indians held hostage in Iraq by ISIS alive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X