നേതാജി ജീവിച്ചതും മരിച്ചതും ഇന്ത്യയില്‍? ബംഗാളിലെ സന്യാസി നേതാജിയോ? സംശയം ബലപ്പെടുന്നു
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ തിരോധാനം സംബന്ധിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വിവാദം കൊഴുക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ നേതാജി ഇന്ത്യയില്‍ തന്നെയുണ്ടായിരുന്നു എന്ന സംശയം ബലപ്പെടുത്തുന്നു. പശ്ചിമ ബംഗാളില്‍ ജീവിച്ചിരുന്ന സന്യാസി സാധു ശാരദാനന്ദ നേതാജിയാണെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം സംശയിച്ചിരുന്നു.
വര്‍ഷങ്ങളോളം സന്യാസിയെ നിരീക്ഷിയ്ക്കുകയും ചെയ്തു. നേതാജിയുടെ തിരോധാനത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ 20 വര്‍ഷമാണ് നിരീക്ഷിച്ചതെന്ന് രണ്ട് ഇന്റലിജന്‍സ് രേഖകളില്‍ പറയുന്നു. സാധു ശാരദാനന്ദ നേതാജിയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സംശയമുണ്ടായിരുന്നു.

സന്യാസിയുടെ പ്രവൃത്തികള്‍ ഇത്തരം സംശയങ്ങള്‍ക്ക് ഇടനല്‍കുന്നവയും ആയിരുന്നു. ഒരിയ്ക്കല്‍ പോലും അദ്ദേഹം തന്റെ മുഖം പരസ്യപ്പെടുത്തിയിട്ടില്ല. പൊതുസ്ഥലങ്ങളില്‍ മുഖം മറച്ചല്ലാതെ പ്രത്യക്ഷപ്പെടില്ല. 1962 ല്‍ കാറില്‍ യാത്ര നടത്തുമ്പോഴും സന്യാസി മുഖം മറച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഡോക്ടറെ കാണുമ്പോഴും കാവിവസ്ത്രം കൊണ്ട് അദ്ദേഹം മുഖം മറച്ചിരുന്നു. രക്തപരിശോധനയ്ക്കും എക്‌സ്-റേ എടുക്കാനും അദ്ദേഹം വിസമ്മതിച്ചു.
സന്യാസിയ്ക്ക് ഒരു ശ്വാസകോശം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് 1963 ല്‍ കണ്ടെത്തി. സന്യാസിയെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ പലതും വിരല്‍ ചൂണ്ടിയത് നേതാജിയിലേയ്ക്ക് തന്നെയായിരുന്നു. സന്യാസി നേതാജിയാണെന്ന് പ്രചാരണത്തെ ആശ്രമം അധികൃതര്‍ അവിശ്വസിച്ചു. 1977ല്‍ അദ്ദേഹം ഡെറാഡൂണില്‍ വച്ച് മരിച്ചതായും പറയപ്പെടുന്നു.












Click it and Unblock the Notifications