കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെയും കാരാട്ടിനെയും വിളിച്ചു, സോണിയ മോദിയെ വിളിച്ചില്ല!

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്‍ വെറും ഫോട്ടോഷൂട്ടാണ് എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ അടിത്തറ ഇളക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍ ചെയ്യുന്നത് - രാഹുല്‍ കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തഞ്ചാം പിറന്നാളിന് മുന്നോടിയായി ദില്ലിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ദേശീയ നേതാക്കളുടെ പിറന്നാളുകള്‍ ആഘോഷിക്കുന്നതില്‍ മത്സരിക്കുകയാണ് ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിക്കൊപ്പം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായി എന്‍ ഡി എ സര്‍ക്കാര്‍ ആഘോഷിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് നെഹ്‌റുവിന്റെ ജന്മദിനം കോണ്‍ഗ്രസ് മുന്‍പെങ്ങും ഇല്ലാത്ത വിധം ആഘോഷിക്കുന്നത്.

rahul-sonia

തങ്ങളുടെ ഏറ്റവും വലിയ റാലികളിലൊന്നാണ് തലസ്ഥാന നഗരമായ ദില്ലിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മീറ്റിംഗും ഇതോടനുബന്ധിച്ച് ഉണ്ട്. സി പി എം നേതാവ് പ്രകാശ് കാരാട്ട്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും മറ്റും സോണിയാ ഗാന്ധി നെഹ്‌റു ജന്മദിനാഘോഷങ്ങള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ എന്‍ ഡി എ നേതാക്കളെയോ കോണ്‍ഗ്രസ് പരിപാടിക്ക് ക്ഷണിച്ചിട്ടില്ല. നെഹ്‌റുവിന്റെ ആശയങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്ന് സോണിയാ ഗാന്ധി റാലിയില്‍ പറഞ്ഞു. ദില്ലി തിരഞ്ഞെടുപ്പിന് മുമ്പായി ആളുകളെ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിന് കിട്ടുന്ന സുവര്‍ണാവസരമാണ് പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന്റെ പേരിലുള്ള ഈ ആഘോഷം.

English summary
Swachh Bharat' just a photo opportunity, BJP weakening the country's foundation, says Rahul Gandhi. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X