Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിൽ കക്കൂസില്ലാത്ത രാഷ്ട്രീയ നേതാക്കൾ; ഇതാണ് മോദിയുടെ സ്വച്ഛ് ഭാരത്, 3574 നേതാക്കൾ...

Recommended Video

cmsvideo
    സ്വച്ഛ് ഭാരത്: വീട്ടില്‍ ശൌചാലയമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ | Oneindia Malayalam

    ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛ് ഭാരത് പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴും വീട്ടിൽ ശൗചാലയമില്ലാത്ത രാഷ്ട്രീയ പാർട്ടി നേതാക്കൾ. അന്ധ്രാപ്രദേശിലാണ് ഈ ദുരവസ്ഥ. വിജയന​ഗരം ജില്ലാകളക്ടർ വിവേക് യാദവാണ് കണക്കുകൾ പുറത്ത് വിട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ 35 മണ്ഡൽ പരിഷാദ് പ്രദേശിക മണ്ഡലങ്ങളിലും(എംപിടിസിയി) ശൗചാലയമില്ല.

    സംസ്ഥാനത്തെ വിജയന​ഗരം ജില്ലയിൽ മാത്രം 3574 രാഷ്ട്രീയ നേതാക്കളുടെ വീട്ടിലും കക്കൂസ് ഇല്ലെന്ന് കണക്കുകൾ. ജില്ലയിലെ 62 സ്കൂളു​കളിലും 109 ഗ്രാമപഞ്ചായത്തുകളിലും 428 അഗനവാടികളിലും ശൗചാലയമില്ലെന്നും യാദവ് ചൂണ്ടിക്കാട്ടി. 3,419 വാർഡ് അംഗങ്ങളുടേയും 120 സർ​പഞ്ചുകളുടെ വീട്ടിലും ശൗചാലയമില്ലെന്നും വിവേക് യാദവ് പറഞ്ഞു.

    പൊതുജനങ്ങൾ മനസിലാക്കണം

    പൊതുജനങ്ങൾ മനസിലാക്കണം

    വിജയനഗരത്തിന്റെ സ്വച്ഛ് ഭാരത് റാങ്ക് പൊതു​ജനങ്ങൾ മനസിലാക്കണമെന്ന് റിപ്പോർട്ട് പുറത്ത് വിട്ടുകൊണ്ട് കളക്ടർ വിവേക് യാദവ് പറഞ്ഞു.

    പൊതു കെട്ടിടങ്ങളിലും ശൗചാലയം

    പൊതു കെട്ടിടങ്ങളിലും ശൗചാലയം

    ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ (​ഒഡിഎഫ്) ലക്ഷ്യത്തിലെത്താൻ പൊതു കെട്ടിടങ്ങളിലും ശൗചാലയം നിർമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

    ജനങ്ങളുടെ മനോഭാവം മാറണം

    ജനങ്ങളുടെ മനോഭാവം മാറണം

    ആളുകളുടെ മനോഭാവം മാറണം. ശൗചാലയം ഉപയോഗിക്കേണ്ട ആവശ്യകതയെ കുറിച്ച് ആളുകൾക്ക് അവബോധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

    ജനപ്രതിനിധികൾ മാതൃകയാകണം

    ജനപ്രതിനിധികൾ മാതൃകയാകണം

    ഉദ്യോഗസ്ഥരും ജന​പ്രതിനിധികളും പൊതു​ജനത്തിന് മാതൃകയാകണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

    സ്കൂളുകളിലും ശൗചാലയമില്ല

    സ്കൂളുകളിലും ശൗചാലയമില്ല

    3,419 വാർഡ് അംഗങ്ങളുടേയും 120 സർ​പ​ഞ്ചുകളുടെ വീട്ടിലും ശൗചാലയമില്ലെന്നും വിവേക് യാദവ് പറഞ്ഞു. ജില്ലയിലെ 62 സ്കൂളുകളിലും 109 ഗ്രാമപഞ്ചായത്തുകളിലും 428 അഗനവാടികളിലും ശൗചാലയമില്ലെന്നും യാദവ് ചൂണ്ടിക്കാട്ടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+