കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില കൂട്ടുന്നത് വെറുതേയായില്ല!!! 9 കോടി കക്കൂസുകൾ പണിതു... മോദിക്കൊപ്പം അമൃതാനന്ദമയിയും

Google Oneindia Malayalam News

Recommended Video

cmsvideo
എന്തായാലും കക്കൂസ് നിര്‍മാണം വന്‍ വിജയമായി | Oneindia Malayalam

ദില്ലി: രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുമ്പോള്‍, അതിന് കാരണമായി പറഞ്ഞിരുന്നത് കക്കൂസ് നിര്‍മാണം ആയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. എന്തായാലും കക്കൂസ് നിര്‍മാണം വന്‍ വിജയമായി എന്നാണ് നരേന്ദ്ര മോദി പറയുന്നത്.

സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം രാജ്യത്ത് ഒമ്പത് കോടി കക്കൂസുകള്‍ നിര്‍മിച്ചു എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. സ്വച്ഛ ഭാരത് പദ്ധതി 90 ശതമാനം വിജയം ആണെന്നും അദ്ദേഹം പറഞ്ഞു.

Narendra Modi

കേന്ദ്ര സര്‍ക്കാര്‍ ശുചീകരണ യജ്ഞമായ സ്വച്ഛതാ ഹീ സേവ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. നാല് വര്‍ഷം മുമ്പ് ഗാന്ധിജയന്തി ദിനത്തില്‍ ആയിരുന്നു സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ചത്.

സ്വച്ഛതാ ഹീ സേവാ കാമ്പയിന്‍ ഒക്ടോബര്‍ 2 വരെ തുടരും. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്വപ്‌നം സഫലമാക്കണം എന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുള്ളത്. സ്വച്ഛതാ ഹീ സേവാ കാമ്പയിന്റെ ഭാഗമായി നരേന്ദ്ര മോദി ദില്ലി പഹര്‍ഗഞ്ചിലെ ബാബാ സാഹിബ് അംബേദ്കര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശുചീകരണത്തില്‍ പങ്കാളിയായി.

ഉദ്ഘാടന ചടങ്ങില്‍ കേരളത്തില്‍ നിന്ന് മാതാ അമൃതാനന്ദമയിയും പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചന്‍, രത്തന്‍ ടാറ്റ്, സദ്ഗുരു തുടങ്ങിയവരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയും ചെയ്തു. ശുചിത്വ യജ്ഞത്തില്‍ പങ്കാളികള്‍ ആകണം എന്ന് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു,

English summary
Swachchta Hi Seva: PM Narendra Modi says 9 crore toilets buils under Swachch Bharat Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X