കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാണം; പശ്ചിമ ബംഗാളിന് കേന്ദ്രത്തിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്താകമാനം കൊറോണ വൈറസ് രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൗണും തുടരുന്നുണ്ട്. രാജ്യത്തുടനീളം രണ്ടാഴ്ച്ച കൂടി ലോക്ക്ഡൗണ്‍ നീട്ടാനാണ് തീരുമാനം.

അതേസമയം കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത്.

mamata

സംസ്ഥാനനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. മുര്‍ഷിദാബാദിലേയും സിലിഗുരിയിലേയും സംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.

ആഭ്യന്തര സുരക്ഷ ഡിവിഷന്‍ ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയിട്ടുണ്ട്.

'അവശ്യസാധനങ്ങള്‍ വാങ്ങുന്ന കടകളുടെ മുന്നിലായി ലോക്ക്ഡൗണ്‍ ലംഘിച്ചുകൊണ്ട് വലിയ ആള്‍കൂട്ടം പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സിലിഗുരിയില്‍ അവശ്യസാധനങ്ങളില്‍ ഉള്‍പ്പെടാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായും അറിഞ്ഞു. ഒപ്പം ചില പള്ളികളിലും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ട്.' കത്തില്‍ പറയുന്നു.

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്. ലോക്ക്ഡൗണ്‍ നടപടികളുടെ ലംഘനം സംബന്ധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് എം.എച്ച്.എ നല്‍കുന്ന മൂന്നാമത്തെ കത്താണിത്. നേരത്തെ ഏപ്രില്‍ നാലിനും ഏപ്രില്‍ പത്തിനുമായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പശ്ചിമബംഗാളിലും ലോക്ക്ഡൗണ്‍ നീട്ടാനാണ് തീരുമാനം. സ്‌ക്കൂളുകള്‍ ജൂണ്‍ 10 വരെ അടച്ചിടും. മമത ബാനര്‍ജി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 30 വരെ ലോക്കഡൗണ്‍ നീട്ടാനായിരുന്നു പ്രധാനമന്ത്രി തീരുമാനിച്ചത്. അതിന് പിന്നാലെ മമത ബാനര്‍ജിയും ഇതേ നടപടി കൈകൊള്ളുകയായിരുന്നു.

Recommended Video

cmsvideo
ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം | Oneindia Malayalam

ഇതുവരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 9152 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ മരിച്ചപ്പോള്‍ ഇന്ത്യ ആകെ മരിച്ചവരുടെ എണ്ണം 308 ആയി. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 600ല്‍ പരം രോഗികളാണുണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ഇത്ര പതിന്മടങ്ങ് വര്‍ദ്ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം, 856 പേര്‍ രോഗമുക്തി നേടിയത് ആശ്വാസിക്കാവുന്നതാണ്.

English summary
Take Necessary Action In Order to Ensure Strict Lockdown Measures; Centre To West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X