Get Updates
Get notified of breaking news, exclusive insights, and must-see stories!

റേപ്പ് ചെയ്ത ഭാഗം തുണിയുരിഞ്ഞ്കാട്ടണമെന്ന് പോലീസ്

കുശിനഗര്‍(ഉത്തര്‍ പ്രദേശ്): ലോകം ഇത്രയൊക്കെ പുരോഗമിച്ചിട്ടും മനുഷ്യത്വമില്ലാത്തവര്‍ കൂടിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പോലീസ് സേനയില്‍.

ബലാത്സംഗത്തിന് ഇരയായി പോലീസില്‍ പരാതി കൊടുക്കാന്‍ വന്ന സ്ത്രീക്ക് നേരിടേണ്ടി വന്നത് ബലാത്സംഗത്തേക്കള്‍ മോശം പെരുമാറ്റമായിരുന്നു. ഉത്തര്‍പ്രദേശിലാണ് കുശിനഗര്‍ ജില്ലയിലാണ് സംഭവം.

അയല്‍വായിയായ ചെറുപ്പക്കാരനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വിവരമറിഞ്ഞ നാട്ടുകാര്‍ യുവാവവിനെ കയ്യോടെ പിടികൂടി. പിന്നീട് ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയേയും യുവാവിനേും കൊണ്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി. അപ്പോഴായിരുന്നു സ്‌റ്റേഷന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ പ്രകടനം.

Uttar Pradesh Map

നടപടി എടുക്കുന്നതിന് പകരം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയാണ് ഇയാള്‍ ചെയ്തത്. പെണ്‍കുട്ടിയെ സ്റ്റേഷന്റെ ഉള്ളിലുള്ള മുറിയിലേക്ക് വിളിപ്പിച്ചു. അതിന് ശേഷമായിരുന്നു രാജ്യത്തെ പോലീസ് സേനയെത്തന്നെ ലജ്ജിപ്പിക്കുന്ന വിധത്തില്‍ ഇയാള്‍ പെണ്‍കുട്ടിയോട് പെരുമാറിയത്. ബലാത്സഗം ചെയ്യപ്പെട്ട സ്ഥലം വസ്ത്രമുരിഞ്ഞ് കാണിച്ചു കൊടുക്കാനാണ് ആവശ്യപ്പെട്ടത്.

നെബുവ നൗരംഗിയ പോലീസ് സ്‌റ്റേഷനില്‍ 2013 സെപ്റ്റംബര്‍ 22 നാണ് സംഭവം നടന്നത്. രാത്രി കിടന്നറങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ അയല്‍വാസിയായ അമാനുള്ള എന്ന യുവാവ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചപോള്‍ ആളുകള്‍ ഓടിക്കൂടി അമാനുള്ളയെ പിടിക്കുകയായിരുന്നു.

പിറ്റേന്ന് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയോട് പോലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയ കാര്യം പ്രാദേശിക ചാനലില്‍ ഉടന്‍ വാര്‍ത്തയായി. ഇതോടെ ജില്ലാ പോലീസ് സൂപ്രണ്ട് സംഭവത്തില്‍ ഇടപെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരേയും കേസുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+