അഫ്ഗാനിസ്താനിൽ ഭീകരാക്രമണം: താലിബാന്‍ വധിച്ചത് പോലീസ് ഉദ്യോഗസ്ഥരെ,ശ്രമം ഈദ് ആഘോഷം തടസ്സപ്പെടുത്താൻ!!

  • Written By:
Subscribe to Oneindia Malayalam

കാബൂള്‍: അഫ്ഗാനിസ്താനിൽ പാക് താലിബാൻ നടത്തിയ ആക്രമണത്തിൽ 10 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അഫ്ഗാൻ- ഇന്ത്യ നിർമിത സൽമ ഡാമിന് സമീപത്തുള്ള ചെക്ക് പോസ്റ്റാണ് ആക്രമിച്ചത്. അഫ്ഗാനിസ്താനിലെ ഹെറാത്ത് പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. ചാഷ്ഠ് ജില്ലയിലെ സൽമ ദാമില്‍ ഒരു സംഘം ആയുധധാരികളായ താലിബാൻ ഭീകരർ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച അഫ്ഗാൻ താലിബാൻ നടത്തിയ ആക്രമണത്തിനിടെ അ‍ഞ്ച് ഭീകരരെ പോലീസ് വധിച്ചിരുന്നതായി പോലീസ് വക്താവ് വ്യക്തമാക്കി. പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരരെ വധിച്ചത്. 2014ന്‍റെ അവസാനത്തോടെ അമേരിക്ക അഫ്ഗാൻ താലിബാനെതിരെയുള്ള പോരാട്ടം അവസാനിപ്പിച്ചതിനെ തുടർന്ന് താലിബാൻ രാജ്യത്ത് വേരുപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഞായറാഴ്ച അഫ്ഗാനിസ്താനിലെ മുസ്ലിം സമൂഹം ഈദുൽ ഫിത്തര്‍ ദിനത്തിൽ താലിബാൻ സമാധാന ചർച്ചകൾക്ക് തയ്യാറാവണമെന്ന് അഫ്ഗാൻ പ്രസിഡ‍ന്‍റ് അഷ്റഫ് ഖാനി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമണമുണ്ടാവുന്നത്.

taliban-terrorist-

എന്നാൽ താലിബാൻ ലക്ഷ്യം വച്ചിരുന്നത് ഡാമല്ലെന്നാണ് അഫ്ഗാൻ അധികൃതർ നൽകുന്ന സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാനിസ്താൻ പ്രസിഡന്‍റ് അഷ്റഫ് ഘാനിയും ചേര്‍ന്നാണ് ഹേറാത്ത് പ്രവിശ്യയില്‍ ക്രൈസ്റ്റ് ഇ ഷെരീഫ് നദിയിൽ നിർമിച്ച സൽമ ഡാമിൻറെ ഉദ്ഘാടനം നിർവഹിച്ചത്. ഹെറാത്ത് നഗരത്തിൽ നിന്ന് 165 കിഴക്കായി സ്ഥിതിചെയ്യുന്ന ഡാമിൽ നിന്ന് 42മെഗാ വാട്ട് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്.

English summary
At least 10 policemen were killed and four others injured on Saturday night when Taliban militants attacked a checkpost at India-made Salma dam in Afghanistan's Herat province.
Please Wait while comments are loading...