കാബൂളിന്‍റെ നിയന്ത്രണം 90 ദിവസത്തിനുള്ളില്‍ താലിബാന്‍ പിടിക്കും: യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അഫാഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിന്‍റെ നിയന്ത്രണം 90 ദിവസത്തിനുള്ളില്‍ താലിബാന്‍ ഭീകരര്‍ പിടിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. 30 ദിവസത്തിനുള്ളില്‍ കാബൂളിനെ ഒറ്റപ്പെടുത്താന്‍ താലിബാന് സാധിക്കും, അതിന് ശേഷം രണ്ട് മാസങ്ങള്‍ കൂടി കഴിയുമ്പോള്‍ രാജ്യ തലസ്ഥാനം പൂര്‍ണ്ണമായും താലിബാന്‍ കീഴടക്കമെന്നുമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ മറ്റ് പ്രദേശങ്ങളും വളരെ വേഗത്തില്‍ താലിബാന്‍ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം അടുത്ത ആറ് ദിവസത്തിനുള്ളില്‍ താലിബാന്‍ പിടിച്ചെടുത്തേക്കും. നേരത്തെയുള്ള കണക്ക് കൂട്ടലില്‍ നിന്നും വ്യത്യസ്തമായി വളരെ വേഗത്തിലാണ് താലിബാന്‍ മുന്നേറുന്നത്. യുഎസ് സേന പിന്‍മാറുന്നതോടെ ആറ് മാസങ്ങള്‍ക്കൊണ്ട് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുക്കുമെന്നായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നേരത്തേയുള്ള വിലയിരുത്തല്‍.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന
എന്നാല്‍ പുതിയ നീക്കങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് 90 ദിവസത്തിനുള്ളില്‍ കാബുള്‍ തലസ്ഥാനം താലിബാന്‍ കീഴടക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്. പലയിടത്തും അഫ്ഗാന്‍ സൈന്യത്തിന്‍റെ പ്രതിരോധം ദുര്‍ബലമാണ്. അവര്‍ എത്രത്തോളം പിടിച്ച് നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചാവും താലിബാന്‍റെ മുന്നേറ്റത്തിന്‍റെ ദൈര്‍ഘ്യം നിശ്ചയിക്കുക.
അതിനിടെ, കാണ്ഡഹാർ സെൻട്രൽ ജയിൽ കീഴടക്കിക്കിയ താലിബാന്‍ നൂറിലേറെ വരുന്ന കുറ്റവാളികളെ തുറന്ന് വിട്ടു. നേരത്തെ 2008, 2011 വർഷങ്ങളിലും ഇത്തരത്തിൽ ജയിൽ പിടിച്ചെടുത്ത് തടവുകാരെ മോചിപ്പിച്ചിരുന്നു. തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം താലിബാൻ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തടവുകാരെ മോചിപ്പിച്ചിട്ടുള്ളത്. 3000ലധികം തടവുകാരെയാണ് കാണ്ഡഹാറിലെ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതെന്നാണ് അഫ്ഗാൻ സർക്കാരിൽ നിന്നുള്ള സ്ഥിരീകരണം.
അഫ്ഗാനിസ്ഥാനില്‍നിന്നു യുഎസ് സൈന്യത്തെ പിന്‍വലിച്ചതില്‍ പശ്ചാത്താപമില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ന് രംഗത്ത് എത്തിയിരുന്നു. സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന്‍ നേതാക്കള്‍ ഒന്നിക്കണം. അഫ്ഗാനിസ്ഥാനുള്ള മറ്റു സഹായങ്ങള്‍ തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി.












Click it and Unblock the Notifications