Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവ നടിയുടെ മൃതദേഹം അഴുകിയ നിലയില്‍; കാമുകനെ പോലീസ് തേടുന്നു, അന്വേഷണത്തില്‍ തെളിഞ്ഞത്...

ചെന്നൈ: ഒട്ടേറെ തമിഴ്‌സിനിമകളിലും സീരിയലുകളിലും വേഷമിട്ട യുവനടി പത്മജ ആത്മഹത്യ ചെയ്ത നിലയില്‍. ഇവരുടെ മൃതദേഹം അഴുകിയ നിലയിലാണ് തിരുവട്രിയൂരിലെ വാടക വീട്ടില്‍ കണ്ടെത്തിയത്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു.

പലവിധ റിപ്പോര്‍ട്ടുകളാണ് നടിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഭര്‍ത്താവുമായി പിണങ്ങിയതിന് ശേഷം ഒരു മാസമായി കാമുകനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു പത്മജ. കാമുകന്‍ മുങ്ങിയിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ഇങ്ങനെ....

ഭര്‍ത്താവ് പവനുമായി പിരിഞ്ഞു

ഭര്‍ത്താവ് പവനുമായി പിരിഞ്ഞു

സിനിമ, സീരിയലുകള്‍ക്ക് പുറമെ പരസ്യ ചിത്രങ്ങളിലും പത്മജ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് പവനുമായി പിരിഞ്ഞ ശേഷം കാമുകനൊപ്പമാണ് അവര്‍ തിരുവട്രിയൂരിലെ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഞായറാഴ്ച വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

രണ്ട് ദിവസത്തെ പഴക്കം

രണ്ട് ദിവസത്തെ പഴക്കം

പോലീസെത്തി വീടിന്റെ വാതില്‍ തകര്‍ന്ന് അകത്ത് കടപ്പോള്‍ കണ്ടത് സീലിങ് ഫാനില്‍ തൂങ്ങിയ മൃതദേഹമാണ്. രണ്ട് ദിവസത്തെ പഴക്കമുണ്ട് മൃതദേഹത്തിന് എന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. കുറച്ച് ദിവസങ്ങളായി ഇവരുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു.

ഭര്‍ത്താവുമായി പിണങ്ങാന്‍ കാരണം

ഭര്‍ത്താവുമായി പിണങ്ങാന്‍ കാരണം

പത്മജയും ഭര്‍ത്താവ് പവനും തമ്മില്‍ പിണങ്ങിയത് ഒരുമാസം മുമ്പാണ്. ജോലി കഴിഞ്ഞ് അര്‍ധരാത്രി വീട്ടില്‍ വരാന്‍ തുടങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പിരിയുകയായിരുന്നു. ഭര്‍ത്താവ് പിന്നീട് ഹൈദരാബാദിലേക്ക് പോയി.

മകന്‍ ബന്ധുവീട്ടില്‍

മകന്‍ ബന്ധുവീട്ടില്‍

പത്മജയ്ക്ക് ഒരു മകനുണ്ട്. ബന്ധുവീട്ടില്‍ താമസിക്കുകയാണ് കുട്ടി. ആഴ്ചകള്‍ക്ക് മുമ്പ് ഭര്‍ത്താവിനൊപ്പം പത്മജയും മകനെ കാണാന്‍ പോയിരുന്നു. തിരിച്ചെത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവുമായി തര്‍ക്കമുണ്ടായതും ഭര്‍ത്താവ് പിണങ്ങിപ്പോയതും.

കാമുകന്‍ ഇടയ്ക്ക് വന്നിരുന്നു

കാമുകന്‍ ഇടയ്ക്ക് വന്നിരുന്നു

തുടര്‍ന്ന് കാമുകന്‍ ഇടയ്ക്ക് ഈ വീട്ടില്‍ വരാറുണ്ടായിരുന്നു. തുടര്‍ന്ന് വീടിന്റെ ഉടമസ്ഥന്‍ പത്മജയോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു. ഇതില്‍ അവര്‍ ആശങ്കയിലായിരുന്നുവെന്നു പോലീസ് പറയുന്നു. പത്മജയുടെ കാമുകനെ ഇപ്പോള്‍ കാണാനില്ല. ഇയാളെ പിടിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.

പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്

പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്

തിരുവട്രിയൂരിലെ കലന്തിപേട്ടിലാണ് പത്മജയും ഭര്‍ത്താവും താമസിച്ചിരുന്നത്. രണ്ടുമാസം മുമ്പാണ് ഈ വീട് ഇരുവരും വാടകയ്ക്ക് എടുത്തത്. ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തര്‍ക്കമുണ്ടായി പിരിഞ്ഞു. ഭര്‍ത്താവ് ഇപ്പോള്‍ ആന്ധ്രപ്രദേശിലാണുള്ളതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

സാമ്പത്തിക പ്രശ്‌നം

സാമ്പത്തിക പ്രശ്‌നം

പത്മജയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞ മറ്റൊരു കാര്യം. വെള്ളിയാഴ്ച പത്മജ സഹോദരിയുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. അവരോട് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച പറയുകയും ചെയ്തിരുന്നു.

മൃതദേഹം ആശുപത്രിയില്‍

മൃതദേഹം ആശുപത്രിയില്‍

മൂന്ന് ദിവസമായി വീട് പൂട്ടിയ നിലയിലാണ്. ഞായറാഴ്ചയാണ് അയല്‍വാസികള്‍ ദുര്‍ഗന്ധം വമിക്കുന്ന കാര്യം വീട്ടുടമസ്ഥന്‍ എസ് കാശിനാഥനെ അറിയിച്ചത്. ഇയാള്‍ തിരുവട്രിയൂര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസെത്തി മൃതദേഹം സര്‍ക്കാര്‍ സ്റ്റാന്‍ലി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+