കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രപ്രദേശ് അതിര്‍ത്തി മതില്‍കെട്ടി അടച്ച് തമിഴ്‌നാട്; നടപടി നഗരങ്ങള്‍ അടച്ചിട്ടതിന് പിന്നാലെ

  • By News Desk
Google Oneindia Malayalam News

ചെന്നൈ: കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സ്ഥിതിയാണ് തമിഴ്‌നാട്ടില്‍. രോഗവ്യാപനം കൂടുതലുള്ള ചില നഗരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിന് പുറമേ കൊറോണക്കെതിരായ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് തമിഴ്‌നാട്. ഇതിനായി ആന്ധ്രപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകളില്‍ മതില്‍ കെട്ടി തടസം തീര്‍ത്തിരിക്കുകയാണ് സംസ്ഥാനം.

വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനാണ് ഈ നടപടി. ഏഴ് അടി ഉയരത്തില്‍ തീര്‍ത്ത മതില്‍ ആന്ധ്രപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന റോഡുകളായ ചിറ്റൂര്‍-പൊന്നി-ചെന്നൈ അതിര്‍ത്തി റോഡും ചിറ്റൂര്‍ ജില്ലയിലെ ചിറ്റൂര്‍-ഗുഡിയത്താം റോഡിലുമാണ് തീര്‍ത്തിരിക്കുന്നത്.

tn wall

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അതിര്‍ത്തി കടന്നുള്ള ഗതാഗതം നേരത്തെ വിലക്കിയിരുന്നു. രണ്ട് സംസ്ഥാനങ്ങളിലും ഇതിനകം തന്നെ ആയിരത്തിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 1885 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1097 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് പുറമെ തമിഴ്‌നാട്ടില്‍ അഞ്ച് നഗരങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, മധുര, തിരുപ്പൂര്‍, സേലം എന്നീ പ്രധാനപ്പെട്ട നഗരങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിക്കുന്നത്.

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് 3 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ആറോളം സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതി സംബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമംായി യോഗം ചേര്‍ന്നിരുന്നു.
യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രിമാരില്‍ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടത്.

സമയ പരിമിതി മൂലം യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും അവസരം ഉണ്ടായിരുന്നില്ല. അതിനാല്‍ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് നരേന്ദ്ര മോദി ചര്‍ച്ച നടത്തിയത്. മേഘാലയ, മിസോറം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ബീഹാര്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ സംസാരിച്ചത്.

രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 1396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 27892 പേര്‍ക്കാണ് ഇതുവരേയും രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് എത്തിക്കേണ്ടതില്ലെന്നണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

മെയ് 3 ന് ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ കുടുതല്‍ ഇളവുകള്‍ മെയ് 3 ന് ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ കുടുതല്‍ ഇളവുകള്‍

English summary
Tamil Nadu Build Wall At Andhra pradesh Boarder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X