വേദനിലയത്തിലെ റെയ്ഡിനെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, റെയ്ഡിനു കാരണം ഇവർ... തുറന്നടിച്ച് ഇപിഎസ്

  • Posted By:
Subscribe to Oneindia Malayalam

മധുര: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധ വിഷമമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ചിലരുടെ പ്രവർത്തികളാണ് ഇത്തരത്തിലുള്ള വേദനകരമായ പരിശോധനയ്ക്ക് ഇടയാക്കിയതെന്നും ഇപിഎസ് പറഞ്ഞു. ശശികലയേയും ദിനകരനേയും പേരെടുത്തു പറയാതെയാണ് ഇപിഎസ് വിമർശിച്ചത്. വേദനിലയം തങ്ങൾക്ക് ക്ഷേത്രം പോലെയാണ് . ചില ആളുകളുടെ പ്രവർത്തികൾ പാർട്ടിയ്ക്ക് ദുഷ്പേരു ഉണ്ടാക്കുന്നു. ഇവരുടെ പ്രവർത്തനങ്ങളാണ് ജയലളിതയുടെ വസതിയിലടക്കം നടന്ന പരിശോധയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാനുഷിയുടെ വിജയത്തിനു പിന്നിൽ മോദിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, ഹരിയാന മന്ത്രിയുടെ പോസ്റ്റ്

വേദനിലയത്തിൽ നടന്ന റെയ്ഡിനെതിരെ അണ്ണാഡിഎംകെ നേതാവ് ടിടിവി ദിനകരൻ രംഗത്തെത്തിയിരുന്നു. റെയ്ഡിനു പിന്നിൽ ചതിയും രാഷ്ട്രീയ കൊടിപകയുമാണെന്നു ടിടിവി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും ആണ് രാഷ്ട്രീയപ്പകയുടെ പിന്നിലെന്നും ദിനകരൻ ആരോപിച്ചിരുന്നു.

 റെയ്ഡിൽ സർക്കാരിന് പങ്കില്ല

റെയ്ഡിൽ സർക്കാരിന് പങ്കില്ല

നവംബർ 18 ന് നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡുമായി സംസ്ഥാന സർക്കാരിനു യാതൊരുവിധ ബന്ധവുമില്ലെന്നു ഇപിഎസ് പറഞ്ഞു. ആദായ നികുതി വകുപ്പ് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ് . കൂടാതെ അണ്ണാഡിഎംകെ പാർട്ടിയുമായി ദിനകരനോ ശശികലയ്ക്കോ യാതൊരുവിധ ബന്ധമില്ല. ഇവരെ ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർട്ടിയിൽ അധികാരം സ്ഥാപിക്കാൻ നീക്കം

പാർട്ടിയിൽ അധികാരം സ്ഥാപിക്കാൻ നീക്കം

ജയലളിത മരിച്ചതിനും ശേഷമാണ് ദിനകരൻ പാർട്ടിയിലെത്തുന്നത്. ഇത് അധികാരം സ്ഥാപിക്കുന്നതിനു വേണ്ടിയാണെന്നും ഇപിഎസ് ആരോപിക്കുന്നുണ്ട്. തന്നെ മുഖ്യമന്ത്രിയാക്കിയത് ദിനകരനല്ലെന്നും പകരം എംഎൽഎമാരാണെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു. വെള്ളിയാഴ്ചയാണ് വേദനിലയത്തിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ആദായനികുതി വകുപ്പിന്റെ റെയ്ഡ്

വെളളിയാഴ്ച രാത്രി വൈകിയായിരുന്നു വേദനിലയത്തിൽ റെയ്ഡ് ആരംഭിച്ചത്. പുലർച്ചെവരെ റെയ്ഡ് തുടർന്നിരുന്നു. വേദനിലയത്തിൽ നിന്ന് പെൻഡ്രൈവും ലാപ് ടോപ്പും പിടിച്ചെടുത്തിരുന്നു. വേദനിലയത്തിലെ മൂന്ന് മുറികളിൽ മാത്രമാണ് റെയ്ഡ് നടന്നത്. ഇതിൽ രണ്ടെണ്ണം ശശികലയുടേതും മറ്റൊന്ന് അമ്മയുടെ പോഴ്സണൽ സെക്രട്ടറി പൂങ്കണ്ട്രന്റെയുമാണ്.

സംസ്ഥാന സർക്കാരിനെതിരെ വിമർശനം

സംസ്ഥാന സർക്കാരിനെതിരെ വിമർശനം

വേദനിലയത്തിൽ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെതിരെ അണ്ണാഡിഎംകെ നേതാവ് ടിടിവി ദിനകരൻ രംഗത്തെത്തിയിരുന്നു. റെയ്ഡിനു പിന്നിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവുമാണെന്നു ദിനകരൻ ആഞ്ഞടിച്ചിരുന്നു. ഇവരുടെ രാഷ്ട്രീയ കുടിപ്പകയാണ് ആദായനികുതി റെയ്ഡ്. അമ്മ ജീവിച്ചിരുന്ന സ്ഥലമാണത്. ക്ഷേത്രത്തെപ്പോലെ കാത്തു സൂക്ഷിക്കുന്ന സ്ഥലമാണിത്. ഇവിടെ ഇത്തരത്തിലുള്ള പ്രവർത്തി കാണിച്ച ഒപിഎസും ഇപിഎസും ജനങ്ങളോടു മറുപടി പറയേണ്ടി വരുമെന്നു ദിനകരൻ പറഞ്ഞു.

കേന്ദ്ര സർക്കാർ കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്നു

കേന്ദ്ര സർക്കാർ കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്നു

ആദായനികുതി വകുപ്പിനെ ഉപയോഗിച്ചു ഞങ്ങളുടെ കുടുംബത്തെ തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും ശ്രമിക്കുന്നതെന്നു ദിനകരൻ പറഞ്ഞു. ജയലളിത ആശുപത്രിയിൽ കിടന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും സന്ദർശിച്ചിരുന്നില്ലെന്നും ടിടിവി കൂട്ടിച്ചേർത്തു. ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഞങ്ങളെ വേദനിപ്പിച്ചെന്ന് ജയ ടിവി മാനേജിങ് എഡിറ്ററും ശശികലയുടെ ബന്ധുവുമായ വിവേക് വിവേക് ജയരാമന്‍ പറഞ്ഞു.

English summary
Tamil Nadu Chief Minister Edappadi Palaniswami on Saturday in a veiled attack said the Income Tax raids, being conducted at Poes Garden, is due to the wrong doing of Sasikala and his family.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്