വോട്ടിന് കോഴ...തമിഴ്‌നാട് മന്ത്രിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു!!! ആത്മഹത്യ!! സര്‍വത്ര ദുരൂഹം
ആരോഗ്യമന്ത്രി വിജയഭാസ്കറിന്‍റെ സഹായിയാണ് മരിച്ചത്
ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ അടുത്തെങ്ങും അവസാനിക്കില്ല. അണ്ണാ ഡിഎംകെ വിഭാഗങ്ങളുടെ ലയനചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കവെ ഞെട്ടിക്കുന്ന സംഭവമാണ് തമിഴ്‌നാട്ടില്‍ നടന്നത്. വോട്ട് പിടിക്കാന്‍ കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് രേഖകള്‍ പിടിച്ചെടുത്ത മന്ത്രിയുടെ സഹായി മരിച്ചു.

തമിഴ്‌നാട് ആരോഗ്യമന്ത്രിയായ സി വിജയഭാസ്‌കറിന്റെ സഹായിയായ ആര്‍ സുബ്രഹ്മണ്യമാണ് മരിച്ചത്. ചെന്നൈയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെയുള്ള നാമക്കലിലെ സ്വന്തം ഫാമില്‍ വച്ചു 58 കാരനായ സുബ്രഹ്മണ്യം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ ഇയാളുടെ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂവെന്നു പോലീസ് വ്യക്തമാക്കി. ഇയാള്‍ വിഷം കുടിച്ച് ആത്മഹത്യ ചെയ്തതായിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

ഏപ്രില്‍ മാസമാദ്യമാണ് സി വിജയഭാസ്‌കറിന്റെ ചെന്നൈയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡില്‍ ആര്‍കെ നഗര്‍ ഉപ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 89 കോടി രൂപ നല്‍കിയെന്നു തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് മന്ത്രിയെയും ഭാര്യയയെും വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. സംഭവുമായി ബന്ധപ്പെട്ട് സുബ്രഗഹ്മണ്യനെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. നിരന്തരമുള്ള ചോദ്യം ചെയ്യലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാവാം ഇയാളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യത്തിന്റെ വീട്ടിലും മറ്റും തിരച്ചില്‍ നടത്തിയിരുന്നു. അപ്പോള്‍ സുബ്രഹ്മണ്യം വിദേശത്തായിരുന്നു. കഴിഞ്ഞയാഴ്ച തിരിച്ചെത്തിയ ഇയാളെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications