കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ 50 ഇടങ്ങളില്‍ സൗജന്യ അമ്മ വൈഫൈ വരുന്നു

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ 50 ഇടങ്ങളില്‍ അമ്മ വൈ ഫൈ വരുന്നു. സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുകയാണ് വൈ ഫൈയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. അമ്മ വെള്ളം, അമ്മ സിമന്റ്, അമ്മ മരുന്നുകള്‍, അമ്മ കാന്റീന്‍ എന്നിവയ്ക്ക് പുറമെയാണ് അമ്മ വൈ ഫൈ സേവനം എത്തുന്നത്.

ബസ് സ്റ്റാന്റുകള്‍, പാര്‍ക്കുകള്‍, ഷോപ്പിങ് കോംപ്ലക്‌സ് എന്നിങ്ങനെ 50 ഇടങ്ങളിലാണ് സൗജന്യ വൈ ഫൈ ലഭ്യമാക്കുന്നത്. ഇതിനായി 10 കോടി രൂപയാണ് തുടക്കത്തില്‍ ചിലവഴിക്കുന്നത്. വര്‍ഷത്തില്‍ ഒന്നരകോടി വീതം ഇതിനായി മാറ്റി വെയ്ക്കുമെന്നും ജയലളിത പറഞ്ഞു.

jayalalithaa

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സൗജന്യ വൈ ഫൈ. ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കും. വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിലാണ് ജയലളിത ഇക്കാര്യം അറിയിച്ചത്.

ആധര്‍ രജിസ്‌ട്രേഷനായി 650 സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി 25 കോടി രൂപയാണ് ചിലവാകുന്നത്. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും മൊബൈല്‍ അപ്ലിക്കേഷമായി ലഭിക്കുന്ന സംവിധാനവും നടപ്പാക്കുന്നുണ്ട്.

English summary
In a move to implement the Free Wi-Fi zone scheme as announced in the party manifesto, Chief Minister Jayalalithaa issued orders to set up Amma Wi-Fi zone in 50 spots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X