കുറഞ്ഞ വിലക്ക് പെട്രോള്‍!!തമിഴ്‌നാട്ടില്‍ പത്തിടങ്ങളില്‍ 'അമ്മ' പെട്രോള്‍ പമ്പുകള്‍!!!

Subscribe to Oneindia Malayalam

ചെന്നൈ: അമ്മ ഉണവകം, അമ്മ സിമന്റ്, അമ്മ കുപ്പിവെള്ളം, അമ്മ മരുന്തകം, അമ്മ ഉപ്പ് തുടങ്ങിയ 'അമ്മ' ബ്രാന്‍ഡുകളുടെ തുടര്‍ച്ചയായി ഇനി തമിഴ്‌നാട്ടില്‍ 'അമ്മ' പെട്രോള്‍ പമ്പുകളും. കുറഞ്ഞ വിലക്ക് ഇന്ധനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ചെന്നൈ, നാഗപട്ടണം, സേലം, തഞ്ചാവൂര്‍, മധുരൈ,വില്ലുപുരം,വെല്ലൂര്‍,തിരുവരൂര്‍, കരൂര്‍ എന്നിവിടങ്ങളിലായിരിക്കും കുറഞ്ഞ വിലക്ക് ഇന്ധനം ലഭ്യമാക്കുന്ന പെട്രോള്‍ പമ്പ് യൂണിറ്റുകള്‍ ആരംഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി ആര്‍ കാമരാജ് പറഞ്ഞു. നികുതി വിലയില്‍ ഇളവു നല്‍കി കുറഞ്ഞ വിലയില്‍ പെട്രോള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം.

ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ മണ്ഡലമായ എടപ്പാടിയടക്കമുള്ള സ്ഥലങ്ങളില്‍ പമ്പുകള്‍ ആരംഭിക്കും. സിവില്‍ സപ്ലൈ,് ഉടമസ്ഥതയിലുള്ള ഗോഡൗണുകളിലായിരിക്കും പമ്പുകള്‍ തുറക്കുക. എണ്ണവിതരണ കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ആളുകള്‍ക്ക് പദ്ധതി ഉപകാരപ്രദമാകുമെന്നും ആര്‍ കാമരാജ് പറഞ്ഞു.

 jayalalitha

2013 ല്‍ ആരംഭിച്ച 'അമ്മ' ഉണവകമായിരുന്നു 'അമ്മ' ബ്രാന്‍ഡിലെ ആദ്യ ഉത്പന്നം. ചെന്നൈയിലാണ് പദ്ധതി ആരംഭിച്ചത്. അമ്മ ഉണവകത്തിന്റെ വിജയത്തോടെ അമ്മ സിമന്റ്, അമ്മ കുപ്പിവെള്ളം, അമ്മ മരുന്തകം, അമ്മ ഉപ്പ് തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ പിന്നാലെ വന്നു. 'അമ്മ' എന്നത് തമിഴ്‌നാട്ടിലെ ജനപ്രിയ ബ്രാന്‍ഡ് ആയി മാറുകയും ചെയ്തു. എഐഎഡിഎംകെയുടം വിജയത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു ഈ അമ്മ ബ്രാന്‍ഡുകള്‍.

English summary
Tamil Nadu government to open 'Amma petrol bunks'
Please Wait while comments are loading...