കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി അന്ത്യോപചാരം അര്‍പ്പിച്ചു... ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ അല്‍പസമയത്തിനുള്ളില്‍...

ഡിസംബര്‍ 5 തിങ്കളാഴ്ച രാത്രി 11.30 നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ ജയലളിതയുടെ മരണം സ്ഥിരീകരിച്ചത്. സംസ്‌കാരം ഇന്ന് നടക്കും.

  • By Desk
Google Oneindia Malayalam News

ചെന്നൈ: തിരിച്ചുവരവും കാത്തിരുന്ന ലക്ഷക്കണക്കിന് ആളുകളെ നിരാശരാക്കിയാണ് തമിഴ്‌നാടിന്റെ അമ്മ ജയലളിത മരണത്തിന് കീഴടങ്ങിയത്. 75 ദിവസങ്ങളോളം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ജീവന് വേണ്ടി ജയ പൊരുതി. ഡിസംബര്‍ 5 തിങ്കളാഴ്ച രാത്രി 11.30 ന് അപ്പോളോ ആശുപത്രി അധികൃതര്‍ അത് പ്രഖ്യാപിച്ചു. ജയലളിത മരിച്ചു. ജയലളിതയുടെ സംസ്‌കാരം ഇന്ന് നടക്കും. ലൈവ് അപ്‌ഡേറ്റുകളിലേക്ക്...

വിലാപയാത്ര ആരംഭിച്ചു

വിലാപയാത്ര ആരംഭിച്ചു

ജയലളിതയ്ക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രം. വിലാപയാത്ര രാജാജി ഹാളില്‍ നിന്ന് പുറപ്പെട്ടു.

പ്രധാനമന്ത്രിയുടെ അന്ത്യാഞ്ജലി

പ്രധാനമന്ത്രിയുടെ അന്ത്യാഞ്ജലി

പ്രധാനമന്ത്രി നരേന്ദ്ര മോദി ജയലളിതയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചു

നരേന്ദ്രമോദി ചെന്നൈയിലെത്തി

നരേന്ദ്രമോദി ചെന്നൈയിലെത്തി

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി. പ്രധാനമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വിമാനം തിരിച്ചിറക്കി

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വിമാനം തിരിച്ചിറക്കി

ചെന്നൈയിലേക്ക് തിരിച്ച വിമാനമാണ് തകരാര്‍ മൂലം തിരിച്ചിറക്കിയത്‌

ദുഃഖത്തില്‍ കേരളവും

ദുഃഖത്തില്‍ കേരളവും

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് കേരളത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദുഃഖാചരണം

രാഷ്ട്രപതിയുടെ പ്രതികരണം

രാഷ്ട്രപതിയുടെ പ്രതികരണം

ജയലളിതയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖമെന്ന് രാഷ്ട്രപത്രി പ്രണാബ് മുഖര്‍ജി പ്രതികരിച്ചു.

സംഘര്‍ഷം, പോലീസ് ലാത്തിവീശി

സംഘര്‍ഷം, പോലീസ് ലാത്തിവീശി

രാജാജി ഹാളിനകത്ത് കടക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബഹളം വെക്കുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ജയലളിതയെ കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് രാജാജി ഹാളിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ശോകമൂകത

തമിഴ്‌നാട്ടില്‍ ശോകമൂകത

തമിഴ്നാട്ടിലെ ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുന്നു; റോഡുകള്‍ വിജനം. ജയലളിതയുടെ നിര്യാണത്തില്‍ ദുഖസൂചകമായി രാഷ്ട്രപതി ഭവനില്‍ പതാക താഴ്ത്തിക്കെട്ടി. കര്‍ണാടക, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ദുഖാചരണം.

സിനിമാ താരങ്ങളും

സിനിമാ താരങ്ങളും

ജയലളിതയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് രാജാജി ഭവനില്‍ എത്തുന്നത്. സിനിമാതാരങ്ങളായ പ്രഭു, വിജയ് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കേരളത്തില്‍ നിന്നും ഇവര്‍

കേരളത്തില്‍ നിന്നും ഇവര്‍

ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ സദാശിവം എന്നിവര്‍ ചെന്നൈയിലേക്ക് തിരിച്ചു.

പ്രധാനമന്ത്രിയെത്തും

പ്രധാനമന്ത്രിയെത്തും

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തും. രാവിലെ 9 മണിയോടെ മോദി ചെന്നൈയിലേക്ക് തിരിക്കും. ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് രാജ്യം ഒരു ദിവസത്തെ ദുഖാചരണത്തിലാണ്.

പ്രമുഖര്‍ എത്തിത്തുടങ്ങി

പ്രമുഖര്‍ എത്തിത്തുടങ്ങി

പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അടക്കം ആയിരങ്ങളാണ് ജയലളിതയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തുന്നത്. കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായി വെങ്കയ്യ നായിഡു അന്തിമോപചാരം അര്‍പ്പിച്ചു.

കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ഇല്ല

കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ഇല്ല

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ഇന്ന് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ ഉണ്ടാവില്ല. ജയലളിതയോടുള്ള ആദരസൂചകമായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍.

 ഉച്ചവരെ പൊതുദര്‍ശനത്തിന്

ഉച്ചവരെ പൊതുദര്‍ശനത്തിന്

ഉച്ചവരെയാണ് ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുക. ആറേകാലോടെ മൃതദേഹം രാജാജി ഭവനിലെത്തി. അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തുന്നു.

പോയസ് ഗാര്‍ഡനില്‍ നിന്നും

പോയസ് ഗാര്‍ഡനില്‍ നിന്നും

ഔദ്യോഗിക വസതിയിയായ പോയസ് ഗാര്‍ഡനില്‍ നിന്ന് ജയലളിതയുടെ മൃതദേഹം രാജാജി ഹാളിലേക്ക് മാറ്റി.

കേരളത്തിലും ഇന്ന് അവധി

കേരളത്തിലും ഇന്ന് അവധി

കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.

പ്രമുഖര്‍ പങ്കെടുക്കും

പ്രമുഖര്‍ പങ്കെടുക്കും

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.

സംസ്‌കാരം എംജിആറിന് സമീപം

സംസ്‌കാരം എംജിആറിന് സമീപം

ജയലളിതയുടെ മൃതദേഹം എം.ജി.ആര്‍. സ്മാരകത്തിന് സമീപം സംസ്‌കരിക്കും.

English summary
AIADMK supremo J Jayalalithaa passed away on Monday night, announced officials of Apollo Hospitals, Chennai. Jaya had suffered a cardiac arrest on Sunday. Here we have the latest updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X