കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 40000 കടന്നു; ഇന്ന് മാത്രം 18 മരണം

Google Oneindia Malayalam News

ചെന്നൈ: തമിഴ്ട്ടിനാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം നാൽപതിനായിരം കടന്നു. 1982 ആളുകൾക്കാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ 40698 ആയി. ചെന്നൈയിൽ മാത്രം 1477 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം ആകെ രോഗബാധിതർ 28924 ആണ്. ഇന്ന് 18 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 367 ആയി. 1342 പേരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ള സംസ്ഥാനമാണ് തമിഴ്നാട്. അതേസമയം മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,141 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3500 ല്‍ അധികം പേര്‍ മരണപ്പെട്ടു. മഹാരാഷ്ട്രയിലെ ആകേയുള്ള രോഗികളുടെ പകുതിയോളം പേര്‍ക്ക് സുഖം പ്രാപിക്കാന്‍ സാധിച്ചു. 47,796 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടാനായത്.

 corona

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 298482 പേർക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 10,956 പേര്‍ക്കാണ് പുതാതായി രോഗം സ്ഥിരീരികരിച്ചത്. അതേസമയം കേരളത്തില്‍ ഇന്ന് 78 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

English summary
tamilnadu covid cases cross 40000 mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X