കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില കുറഞ്ഞ സൂചി കൊണ്ട് ടാറ്റൂ; യുപിയില്‍ രണ്ട് പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ടാറ്റൂ കുത്തിയതിനെ തുടര്‍ന്ന് രണ്ട് പേര്‍ എച്ച് ഐ വി ബാധിതരായി റിപ്പോര്‍ട്ട്. ഇതോടെ കൃത്യമായ സുരക്ഷ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന വിലകുറഞ്ഞ ടാറ്റൂ പാര്‍ലറുകളെ കുറിച്ച് അധികാരികള്‍ മുന്നറിയിപ്പ് നല്‍കി. എന്‍ ഡി ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഹോസ്പിറ്റലിലെ ഡോ. പ്രീതി അഗര്‍വാള്‍ പറയുന്നതനുസരിച്ച്, സൂക്ഷ്മമായ പരിശോധനയ്ക്കും കൗണ്‍സിലിങ്ങിനും ശേഷമാണ് നിരവധി എച്ച് ഐ വി രോഗികള്‍ ടാറ്റൂ ചെയ്തതായി മനസ്സിലാക്കിയത്. തുടര്‍ന്ന് അവരുടെ ആരോഗ്യം വഷളാകാന്‍ തുടങ്ങി. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

DSs

ബരാഗോണില്‍ നിന്നുള്ള 20 കാരനും നഗ്മയില്‍ നിന്നുള്ള 25 കാരിയായ യുവതിയും ഉള്‍പ്പെടെ 14 പേര്‍ രോഗബാധിതരായി. വൈറല്‍ ടൈഫോയ്ഡ് മലേറിയ ഉള്‍പ്പെടെ നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പനി കുറയാതെ വന്നതോടെ എച്ച് ഐ വി പരിശോധന നടത്തി. ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ

പരിശോധനയില്‍ എച്ച് ഐ വി ബാധിതരില്‍ ആരും തന്നെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമോ അണുബാധയുള്ള രക്തം സ്വീകരിക്കുകയും ചെയ്തിട്ടില്ല എന്ന് വ്യക്തമായി. ഈ രോഗികള്‍ക്കെല്ലാം പൊതുവായുള്ള ഒരു കാര്യം അവരെല്ലാം അടുത്തിടെ ടാറ്റൂ ചെയ്തിരുന്നു എന്നായിരുന്നു. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍, രോഗബാധിതരായ എല്ലാവരിലും ഒരേ സൂചി ഉപയോഗിച്ചാണ് ടാറ്റൂ പതിച്ചത് എന്ന് കണ്ടെത്തി.

ട്രോളന്‍മാരെ...പ്ലീസ് സ്റ്റെപ് ബാക്ക്...; കിടിലന്‍ ആറ്റിറ്റിയൂഡ് ചിത്രങ്ങളുമായി ഗായത്രി, വൈറല്‍

ടാറ്റൂ സൂചികള്‍ ചെലവേറിയതാണ്, അതിനാല്‍ ചില ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ പണം ലാഭിക്കാന്‍ പലപ്പോഴും ഒരേ സൂചികള്‍ ഉപയോഗിക്കുന്നു. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സൂചി പുതിയതാണോ എന്ന് എപ്പോഴും പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ബോഡി ആര്‍ട്ട് സമീപകാലത്ത് വളരെ ശ്രദ്ധ നേടുന്ന ഒന്നാണ്.

'ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നത് എന്തിന്? മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല'ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നത് എന്തിന്? മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല

ടാറ്റൂകളും ബോഡി പിയേഴ്സിംഗും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വളരെ ജനപ്രിയമാണ്. ടാറ്റൂ ചെയ്തവരില്‍ എച്ച് ഐ വി സ്ഥിരീകരിക്കപ്പെട്ടതോടെ സുരക്ഷിതമല്ലാത്ത ടാറ്റൂ പാര്‍ലറുകള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

English summary
Tattoo with cheap needles; Two people have been diagnosed with HIV in varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X