കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം ക്ലാസിലെ കണക്കുകൂട്ടാനറിയില്ല; അധ്യാപകനെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

ജമ്മു: കണക്കു കൂട്ടാനും ഉപന്യാസമെഴുതാനും കഴിയില്ലെന്ന് കണ്ടെത്തിയിതിനെ തുടര്‍ന്ന് അധ്യാപകനെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. അധ്യാപകന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് നടന്ന ഒരുകേസിനിടെയാണ് ജമ്മു കാശ്മീര്‍ ഹൈക്കോടതി അധ്യാപകനായ മൊഹമ്മദ് ഇമ്രാന്‍ ഖാനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

സൗത്ത് കാശ്മീരിലെ ഒരു സ്‌കൂളിലെ അധ്യാപകനായ ഇമ്രാന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ഉറുദു, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ യഥാക്രമം 74, 73, 66 ശതമാനം വീതമാണ് ഡല്‍ഹി ഹയര്‍ സെക്കന്ററി ബോര്‍ഡ് ഇഷ്യൂ ചെയ്ത സര്‍ട്ടിഫിക്കറ്റ് പ്രകാരം അധ്യാപകന്റെ മാര്‍ക്ക്. എന്നാല്‍ അധ്യാപകന്റെ യോഗ്യതയില്‍ പരാതിക്കാരന്‍ സംശയം പ്രകടിപ്പിച്ചാണ് കോടതിയെ സമീപിച്ചത്.

teacher

ഇതേ തുടര്‍ന്ന് തുറന്ന കോടതിമുറിയില്‍ വെച്ചുതന്നെ അധ്യാപകന്റെ യോഗ്യത പരീക്ഷിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഇംഗ്ലീഷില്‍ നിന്നും ഉറുദുവിലേക്ക് തര്‍ജിമ ചെയ്യാനാണ് കോടതി ആദ്യം നിര്‍ദ്ദേശിച്ചത്. ഇതില്‍ പരാജയപ്പെട്ടതോടെ ഉറുദുവില്‍ ഉപന്യാസം എഴുതാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കോടതിക്കു പുറത്തുവെച്ച് എഴുതാന്‍ അനുവദിക്കണമെന്നായിരുന്നു അധ്യാപകന്റെ ആവശ്യം.

ആവശ്യം അംഗീകരിച്ചിട്ടും അധ്യാപകന് ഉപന്യാസം എഴുതാന്‍ സാധിച്ചില്ല. തുടര്‍ന്ന് കോടതി നാലാംക്ലാസ് നിലവാരത്തിലുള്ള കണക്ക് അധ്യാപകന് നല്‍കി. എന്നാല്‍ കണക്കിലും ശരിയായ ഉത്തരം നല്‍കാന്‍ അധ്യാപകന് സാധിച്ചില്ല. ഇതോടെയാണ് നിശ്ചിത യോഗ്യതയില്ലാത്ത അധ്യാപകനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഇത്തരത്തിലുള്ള അധ്യാപകന്‍ പഠിപ്പിച്ചാല്‍ കുട്ടികളുടെ നിലവാരം എന്താകുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.

English summary
Fails to Write Essay on Cow; Jammu and Kashmir High Court Orders FIR Against Teacher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X