Get Updates
Get notified of breaking news, exclusive insights, and must-see stories!

സാങ്കേതികവിദ്യ രാജ്യത്തെ ആത്മനിര്‍ഭരാക്കി മാറ്റാനുള്ള ചാലകശക്തി: പ്രധാനമന്ത്രി മോദി

ദില്ലി: ഗവണ്‍മെന്റിനെ സംബന്ധിച്ച് ശാസ്ത്രവും സാങ്കേതികവിദ്യയും മാറ്റി നിര്‍ത്തപ്പെടേണ്ട മേഖലകളല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികരംഗത്ത് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, ഫിന്‍ടെക് തുടങ്ങിയ മേഖലകളുമായി ഈ വീക്ഷണം ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ നവീനസാങ്കേതികവിദ്യക്ക് അടിസ്ഥാനസൗകര്യവികസനം, പൊതുസേവനം എന്നീ വിഭാഗങ്ങളില്‍ പ്രധാന പങ്കുവഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി സംഘടിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട ഏഴാമത് വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''നമ്മളെ സംബന്ധിച്ച് സാങ്കേതികവിദ്യ എന്നത് രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കാനുള്ള മാധ്യമമാണ്. സാങ്കേതികവിദ്യ രാജ്യത്തെ ആത്മനിര്‍ഭറാക്കി മാറ്റാനുള്ള ചാലകശക്തിയാണ്. ഇതേ വീക്ഷണം ഈ വര്‍ഷത്തെ ബജറ്റിലും പ്രതിഫലിക്കുന്നുണ്ട്''-പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗങ്ങളിലൊന്നില്‍ ആത്മനിര്‍ഭരതയെക്കുറിച്ച് പരാമര്‍ശിച്ചത് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ''മാറിയ ആഗോളക്രമത്തില്‍ ആത്മനിര്‍ഭരതയ്ക്ക് ഊന്നല്‍ കൊടുത്ത് മുന്നോട്ട് പോകുകയെന്നത് നിര്‍ണായകമാണ്''- പ്രധാനമന്ത്രി വ്യക്തമാക്കി.

നിര്‍മിതബുദ്ധി, ജിയോ സ്‌പേഷ്യല്‍ സിസ്റ്റം, ഡ്രോണുകള്‍, അര്‍ധചാലകങ്ങള്‍, ബഹിരാകാശ സാങ്കേതികവിദ്യ, ജീനോമിക്സ്, ഔഷധനിര്‍മാണം, ക്ലീന്‍ ടെക്നോളജി, 5ജി പോലുള്ള ഉയര്‍ന്നു വരുന്ന മേഖലകള്‍ക്ക് ബജറ്റില്‍ ഊന്നല്‍ കൊടുത്ത കാര്യം മോദി വ്യക്തമാക്കി. കരുത്തുറ്റ 5ജി ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട 5ജി സ്പെക്ട്രം ലേലത്തിന്റെയും പിഎല്‍ഐ പദ്ധതികളുടേയും വ്യക്തമായ രൂപരേഖ ബജറ്റില്‍ ഉള്‍ക്കൊള്ളുന്നു. ഈ മേഖലകളില്‍ കൂടുതല്‍ സംഭാവന നല്‍കുന്നതിന് അദ്ദേഹം സ്വകാര്യ മേഖലയെ സ്വാഗതം ചെയ്തു.

narendra-modi

''ശാസ്ത്രം എന്നത് ആഗോളമാകുമ്പോള്‍ സാങ്കേതികവിദ്യ എന്നത് തദ്ദേശീയമാണ്''- അദ്ദേഹം പറഞ്ഞു. ''ശാസ്ത്രവുമായി ബന്ധപ്പെട്ട തത്വങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗത്തിന് നാം ഊന്നല്‍ നല്‍കണം''. ഭവന നിര്‍മാണം, റയില്‍വേ, വ്യോമപാതകള്‍, ജലഗതാഗതം, ഒപ്റ്റിക്കല്‍ ഫൈബര്‍ എന്നീ മേഖലകളില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. പ്രധാനപ്പെട്ട ഈ മേഖലകളില്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ആശയങ്ങള്‍ അദ്ദേഹം ക്ഷണിച്ചു.

ഗെയിമിംഗിനുള്ള ആഗോള വിപണി വികസിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ബജറ്റില്‍ ആനിമേഷന്‍ വിഷ്വല്‍ ഇഫക്റ്റ്സ് ഗെയിമിംഗ് കോമിക്ക് (എവിജിസി) എന്നതിന് ഊന്നല്‍ നല്‍കിയതായി പറഞ്ഞു. അതുപോലെ തന്നെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന കളിപ്പാട്ടങ്ങള്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി വ്യക്തമാക്കി. ആശയവിനിമയ കേന്ദ്രങ്ങളുടെയും ഫിന്‍ടെക്കിന്റെയും പ്രാധാന്യം വ്യക്തമാക്കിയ പ്രധാനമന്ത്രി, രണ്ടിനും വിദേശ ആശ്രിതത്വം കുറവുള്ള തദ്ദേശീയ ആവാസവ്യവസ്ഥ ഉണ്ടാകേണ്ടതുണ്ടെന്ന് പറഞ്ഞു. ജിയോസ്‌പേഷ്യല്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളുടെ മാറ്റവും അത് കാരണമുണ്ടായ അനന്തമായ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്വകാര്യ മേഖലയോട് അദ്ദേഹം ആഹ്വാനം ചെയ്തു. ''കോവിഡ് കാലത്ത് വാക്സിന്‍ നിര്‍മിക്കുന്നതിലുള്ള നമ്മുടെ സ്വയം പര്യാപ്തതയ്ക്ക് ലോകം സാക്ഷിയായിരുന്നു. ഈ വിജയം നാം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണം'' - അദ്ദേഹം പറഞ്ഞു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+