യോഗിയുടെ ഉത്തര്‍പ്രദേശില്‍ ക്രൂരത നിലയ്ക്കുന്നില്ല...പെണ്‍കുട്ടികളോട് വീട്ടില്‍ കയറി ചെയ്തത്....!!!

  • By: Anamika
Subscribe to Oneindia Malayalam

ബറേലി: കണ്ണില്ലാത്ത ക്രൂരത എന്നെല്ലാം പറഞ്ഞ് കേട്ട് മാത്രം പരിചയമുള്ളവരെ ഞെട്ടിക്കും ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന ഈ ക്രൂരത. മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ കുട്ടികളടക്കം 60ലധികം പേര്‍ മരണമടഞ്ഞതിന്റെ ഞെട്ടല്‍ മാറുന്നതിന് പിന്നാലെയാണ് ബറേലിയില്‍ നിന്നുള്ള നടുക്കുന്ന വാര്‍ത്ത. പത്തൊന്‍പതും പതിനേഴും മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ അജ്ഞാതര്‍ വീടിനകത്ത് പച്ചയ്ക്ക് കത്തിച്ചു. ബറേലിയിലെ ജഹാംഗീര്‍ ഗ്രാമത്തില്‍ നടന്ന സംഭവം ഇങ്ങനെയാണ്.

ദിലീപ് അഴിയെണ്ണുന്ന ജയിലിലേക്ക് ഒരാളെത്തി...!! ആളെ കണ്ട് അമ്മയെ കാത്ത് നിന്ന മാധ്യമങ്ങൾ ഞെട്ടി...

ഞെട്ടിക്കുന്ന കണക്ക്

ഞെട്ടിക്കുന്ന കണക്ക്

ബിജെപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് രണ്ട് മാസത്തിനകം നടന്ന കുറ്റകൃത്യങ്ങളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചത് രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ബറേലി സംഭവവും നടുക്കുന്നതാണ്.

പച്ചയ്ക്ക് തീയിട്ടു

പച്ചയ്ക്ക് തീയിട്ടു

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടികളെ അജ്ഞാതന്‍ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടികള്‍ കിടന്ന കട്ടിലിലെ കൊതുക് വലയ്ക്ക് തീയിടുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

അജ്ഞാതൻ ആക്രമിച്ചു

അജ്ഞാതൻ ആക്രമിച്ചു

തീപ്പൊള്ളലേറ്റ് പെണ്‍കുട്ടികള്‍ ഞെട്ടിയെഴുന്നേറ്റതോടെ ഇയാള്‍ ദേഹത്തേക്ക് പെട്രോളും ഒഴിച്ചു. നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. വീട്ടുകാര്‍ ഇരുവരേയും ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

അവസ്ഥ ഗുരുതരം

അവസ്ഥ ഗുരുതരം

പെണ്‍കുട്ടികളുടെ അവസ്ഥ അതീവ ഗുരുതരമാണ്. മൂത്ത പെണ്‍കുട്ടിക്ക് 95 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇളയ സഹോദരിക്ക് 60 ശതമാനവും. ഇരുട്ട് ആയതിനാല്‍ തങ്ങളെ ആക്രമിച്ചത് ആരെന്ന് പെണ്‍കുട്ടികള്‍ക്ക് തിരിച്ചറിയാനായിട്ടില്ല.

കുടുംബത്തിന് ശത്രുക്കളില്ല

കുടുംബത്തിന് ശത്രുക്കളില്ല

പെണ്‍കുട്ടികളുടെ കുടുംബത്തിന് ശത്രുക്കളാരും ഇല്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം തങ്ങളെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ചിലരെകുറിച്ച് ഇളയെ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പെൺകുട്ടിയുടെ മൊഴി

പെൺകുട്ടിയുടെ മൊഴി

വീടിന് സമീപത്തെ ചില യുവാക്കള്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും സ്ഥിരമായി ശല്യം ചെയ്യാറുണ്ട്. പലപ്രാവശ്യം എതിര്‍ത്തിട്ടും ഇവര്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് തുടര്‍ന്നിരുന്നു.

ശല്യക്കാരായ അവർ

ശല്യക്കാരായ അവർ

ഇതേ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഇക്കാര്യം ബന്ധുക്കളായ ചിലരോട് പറയുകയും ചെയ്തിരുന്നു. എന്നിട്ടും യുവാക്കള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നു. ഇവരാണോ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്

English summary
Girls set on fire inside house by unidentified persons in Uttar Pradesh
Please Wait while comments are loading...