മൊബൈല്‍ കാണാതായി, ബസില്‍ തര്‍ക്കം, വിദ്യാര്‍ഥികള്‍ യുവാവിനെ കഴുത്തറുത്തു കൊന്നു!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യ തലസ്ഥാനത്ത് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതം നടന്നു. ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് യുവാവിനെ ഒരു കൂട്ടം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 20 കാരനായ യുവാവ് സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടതായി പോലീസ് അറിയിച്ചു.

1

വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു നടുക്കുന്ന സംഭവം അരങ്ങേറിയത്. ലാജ്പത് നഗറില്‍ വച്ചാണ് കൊല്ലപ്പെട്ട യുവാവ് ബസില്‍ കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് ആശാറാം ചൗക്കിലെത്തിയപ്പോള്‍ അഞ്ചോ ആറോ കുട്ടികള്‍ ബസില്‍ കയറി. ഇവര്‍ 13നും 16നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. എല്ലാവരും സ്‌കൂള്‍ യൂണിഫോമിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

2

അധികം വൈകാതെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നും ഈ സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കാം ഇത് എടുത്തതെന്നും യുവാവ് പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതിന്റെ പേരില്‍ വിദ്യാര്‍ഥികളും യുവാവും തമ്മില്‍ വാഗ്വാദം മൂര്‍ച്ചിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് വിദ്യാര്‍ഥി സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടി യുവാവിന്റെ കഴുത്തറുത്തത്. ഒരു കുട്ടി ഇയാളെ പിടിച്ചുവച്ചപ്പോള്‍ മറ്റുള്ളവരും യുവാവിനെ കുത്തി. തുടര്‍ന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസ് നിര്‍ത്തിച്ച ശേഷം വിദ്യാര്‍ഥികള്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ബസിനുള്ളില്‍ വച്ച് തന്നെ മരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ റോമില്‍ ബാനിയ പറഞ്ഞു.

3

വിദ്യാര്‍ഥികള്‍ യുവാവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടില്ല. ഇവ കണ്ടെത്താനും യുവാക്കളെ പിടികൂടാനുമുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ സമീപ പ്രദേശത്തെ 15 ഓളം സ്‌കൂളിലെത്തി തങ്ങള്‍ വിവരം ശേഖരിച്ചതായി പോലീസ് പറയുന്നു.

English summary
Teens In School Uniform Slit Man's Throat On Delhi Bus, Escape

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്