ലൈംഗിക വിവാദം: തെഹല്‍ക്കയില്‍ നിന്ന് കൂട്ടരാജി
പനാജി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ടള്ള മനേജ്‌മെന്റിന്റെ മൃദുല സമീപനത്തില്‍ പ്രതിഷേധിച്ച് തെഹല്‍ക്ക മാഗസിലിന്‍ നിന്ന് ജീവനക്കാരുടെ രാജി തുടരുന്നു. തരുണ്‍ തേജ്പാലിനെതിരെയുള്ള പരാതി മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരി കൈകാര്യം ചെയ്ത രീതി തെറ്റാണെന്നാരോപിച്ചാണ് രാജി.
ലിറ്റററി എഡിറ്റര്‍ ഷോഗത്ത് ദാസ് ഗുപ്ത ഉള്‍പ്പെടെ നാല് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു. കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ജെ മസൂംദാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ രേവതി ലോല്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. ഓണ്‍ലൈന്‍ എഡിറ്റര്‍ കുണാല്‍ മജുംദാന്‍ നേരത്തെ രാജി വച്ചിരുന്നു. ഇവരെ കൂടാതെ 12 ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പരാതിയെ കുറിച്ച് പെണ്‍കുട്ടി ആദ്യം സംസാരിച്ച തെഹല്‍ക്കയിലെ മൂന്ന് വനിതാ ജീവനക്കാരെയും മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയെയും ചോദ്യം ചെയ്ത ഗോവ പൊലീസ് തരുണ്‍ തേജ്പാലിനെ ചോദ്യം ചെയ്യാതെ ദില്ലിയില്‍ നിന്ന് മടങ്ങി. ഒമ്പത് മണിക്കൂറോളണാണ് ഷോമയെ ചോദ്യം ചെയ്തത്. ഷോമയുടെ ലാപ്‌ടോപ്പും ഐപാഡുമെല്ലാം നേരത്തെ പൊലീസ് പിടിച്ചെടുത്തിരുന്നു.
ഈമാസം ഏഴ്, എട്ട് തീയതികളില്‍ തരുണ്‍ തേജ്പാല്‍ പനാജിയിലെ ഹോട്ടല്‍ ലിഫ്റ്റില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ലിഫ്റ്റിനകത്ത് സിസിടിവി ക്യാമറയുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് തരുണ്‍ തേജ്പാല്‍ തെഹല്‍കയില്‍നിന്ന് ആറുമാസത്തേക്ക് സ്ഥാനമൊഴിഞ്ഞു. തേജ്പാലിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഗോവാ പൊലീസ് അറിയിച്ചിരുന്നു.












Click it and Unblock the Notifications