കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസ്വിയും മോദിയും പോപ്പുലര്‍; നിതീഷ് പിന്നില്‍, മഹാസഖ്യത്തിന് ആദ്യ മുന്നറിയിപ്പ് ഇക്കാര്യത്തില്‍!!

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ ഭരണം മാറിയെങ്കിലും കാര്യങ്ങള്‍ ജെഡിയുവിന് അത്ര സുഖകരമല്ലെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട്. മഹാസഖ്യം കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുന്നത് തേജസ്വി യാദവാണ്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ബഹുദൂരം മുന്നിലാണ്. 2024ല്‍ മോദിക്ക് തന്നെ വോട്ടു കൊടുക്കുമെന്നാണ് നല്ലൊരു ശതമാനവും പറയുന്നത്.

പക്ഷേ ബിജെപിക്ക് കാര്യങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സുഖകരമാവില്ല. വെല്ലുവിളികള്‍ അവര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ രാഷ്ട്രീയ നഷ്ടം നിതീഷ് കുമാറിനും ജെഡിയുവിനും സംഭവിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല ആര്‍ജെഡിയെ കുറിച്ചുള്ള ആശങ്കകള്‍ സ്ത്രീകള്‍ക്കിടയിലുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

പട്‌നയിലും ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം വന്‍ ജനപ്രീതിയാണ് തേജസ്വി യാദവിന്റെ കാര്യത്തില്‍ കാണാന്‍ കഴിയുന്നത്. നിതീഷ് കുമാറിന്റെ കോട്ടയായ നളന്ദയില്‍ കാര്യങ്ങള്‍ തീര്‍ത്തും മാറിയിരിക്കുകയാണ്. നിതീഷിനെ പാള്‍ട്ടു റാം എന്നാണ് ഇവിടെ ജനങ്ങള്‍ വിശേഷിപ്പിക്കുന്നത്. അവസരവാദി എന്ന അര്‍ത്ഥമാണിത്. 2015ല്‍ തേജസ്വി യാദവ് തന്നെ നിതീഷിനെ വിശേഷിപ്പിച്ച വാക്കാണിത്. നിതീഷിന്റെ വികാസ് പുരുഷ് എന്ന പ്രതിച്ഛായ പിന്നോട്ട് പോയിരിക്കുകയാണ്. നിതീഷ് ഒരിക്കലും പ്രധാനമന്ത്രിയാവില്ലെന്ന് ഇവിടെയുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍ പറയുന്നു.

2

നിതീഷ് യുവജനതയ്ക്കായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇതേ ഓട്ടോയിലെ യാത്രക്കാരനായ സര്‍വന്‍ പാസ്വാന്‍ പറയുന്നത്. അവസരവാദിയാണ് നിതീഷ്. വികസന നായകന്‍ എന്ന പേര് മുമ്പുണ്ടായിരുന്നു. അതൊക്കെ പോയെന്നും പാസ്വാന്‍ പറയുന്നു. ജനങ്ങള്‍ നിതീഷില്‍ വിശ്വസിക്കുന്നില്ലെന്നും സര്‍വന്‍ വ്യക്തമാക്കി. പലര്‍ക്കും ഇതേ അഭിപ്രായമുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് നിതീഷ് കണ്‍ കണ്ട ദൈവമാണ്. മദ്യനിരോധനം അത്ര വലിയ സ്വാധീനമാണ് ബീഹാറി സ്ത്രീകളില്‍ ചെലുത്തിയത്. അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചതും ഈ തീരുമാനമാണ്.

3

കല്യാണ്‍ ബിഗ നിവാസിയായ കമലേശ്വര്‍ പ്രസാദിന്റെ വാക്കുകള്‍ ബിജെപിക്കുള്ള മുന്നറിയിപ്പാണ്. ബിജെപിയുടെ ഭരണത്തില്‍ എല്ലാ വിലയേറിയതയായെന്ന് കമലേശ്വര്‍ പറയുന്നു. ഒരു സാധനം പോലും വിലക്കുറവില്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിതീഷിന്റെ ജന്മദേശമായ ഭക്ത്യാര്‍പൂരില്‍ തേജസ്വി യാദവാണ് ഇപ്പോള്‍ താരം. തേജസ്വിയുടെ പത്ത് ലക്ഷം തൊഴിലവസരം എന്ന വാഗ്ദാനമാണ് ഇവര്‍ ഉറ്റുനോക്കുന്നത്. പലരും തൊഴിലില്ലാതെ ബുദ്ധിമുട്ടുകയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് യാതൊരു തൊഴിലും ഇല്ലായിരുന്നുവെന്ന് രവി കാന്ത് എന്ന കടയുടമ പറയുന്നു. തേജസ്വി മാറ്റം കൊണ്ടുവരുമെന്ന് ഇയാള്‍ പറയുന്നു.

4

'ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍''ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍'

ബീഹാറിലെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് നിതീഷിന്റെ മണ്ഡലത്തിലെ യുവാക്കള്‍ പറയുന്നു. എല്ലാവരും ആര്‍ജെഡി ഭരണത്തില്‍ എത്തിയതില്‍ സന്തോഷത്തിലാണ്. യുവാക്കളുടെ അതിശക്തമായ പിന്തുണയാണ് തേജസ്വിക്ക് ലഭിച്ചിരിക്കുന്നത്. മുസ്ലീങ്ങളില്‍ അഭ്യസ്ത വിദ്യരെ പോലും ആരും ജോലിക്ക് വെക്കുന്നില്ല. ഇവരെ ബഹിഷ്‌കരിക്കുകയാണ് എല്ലാവരുമെന്നാണ് പരാതി. ഭാഗല്‍പൂരിലും ആര്‍ജെഡിക്ക് അനുകൂലമാണ് സാഹചര്യം. ബെഗുസരയിലെ അമര്‍നാഥ് കുമാര്‍ എന്നയാള്‍ പറയുന്നത് നരേന്ദ്ര മോദിക്ക് നിതീഷ് ബദലേ അല്ലെന്നാണ്. ലോകത്ത് മോദിയെ വീഴ്ത്താന്‍ പറ്റിയ നേതാക്കളേ ഇല്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു.

5

ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍

തേജസ്വി യാദവ് അടത്ത മുഖ്യമന്ത്രിയാകുമെന്നാണ് ബീഹാറിലെ പൊതുവികാരം. പത്ത് ലക്ഷം തൊഴില്‍ അവസരം ഉണ്ടാവണമെങ്കില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് തേജസ്വി വരണമെന്നാണ് ജനങ്ങള്‍ പറയുന്നത്. തേജസ്വി പറഞ്ഞ വാക്ക് പാലിച്ചാല്‍ പിന്നെ ബീഹാറില്‍ മറ്റൊരു നേതാവിനെ നോക്കേണ്ടെന്നാണ് നരീന്ദര്‍ കുമാര്‍ എന്ന രഘോപൂര്‍ നിവാസി പറയുന്നത്. മദ്യനിരോധനമൊന്നും ശരിക്കും ഏറ്റില്ലെന്നാണ് യുവാക്കള്‍ പറയുന്നത്. നിരോധിച്ച സമയത്ത് കൂടുതല്‍ മദ്യം എല്ലായിടത്തും കിട്ടാനുണ്ടെന്ന് ഇവര്‍ പറയുന്നു. വ്യാജ മദ്യം കഴിച്ച് നിരവധി പേര്‍ മരിക്കുന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

6

ഇത്രയൊക്കെയാണെങ്കിലും ആര്‍ജെഡിക്ക് മുന്നറിയിപ്പ് സ്ത്രീകളില്‍ നിന്നാണ് വരുന്നത്. ക്രമസമാധാന നില ആര്‍ജെഡിയില്‍ നിന്ന് കിട്ടുമെന്ന് കരുതുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ലാലു പ്രസാദ് യാദവിന്റെ കാലത്തെ കാട്ടുഭരണം തിരിച്ചുവരുമെന്ന് ഇവര്‍ ഭയപ്പെടുന്നു. മോദി സ്ത്രീകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹാജിപൂരിലെ സ്ത്രീകള്‍ പറയുന്നു. ഗ്യാസ് സിലിണ്ടറുകള്‍, ശൗചാലയങ്ങള്‍, സൗജന്യ റേഷന്‍ എന്നിവ മോദിയാണ് തന്നതെന്ന് ഇവര്‍ തുറന്ന് പറയുന്നു. മദ്യനിരോധനം ഗുണം ചെയ്‌തെന്നാണ് അനിത ദേവി പറയുന്നത്. ലാലവിന്റെ ആളുകള്‍ ഗുണ്ടായിസമാണ് നടത്തിയിരുന്നതെന്ന് ഇവരുടെ അയല്‍വാസിയായ സവിതയും അഭിപ്രായപ്പെട്ടു.

English summary
tejashwi yadav emerges as a strong leader in nitish kumar bastions, ground report shows a surprise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X