കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ട്രോങ്ങ് റൂമിന് മുകളില്‍ കണ്ണ് വേണം, മുന്നറിയിപ്പ്! എക്സിറ്റ് പോളില്‍ പ്രതികരിച്ച് തേജസ്വി യാദവ്

  • By
Google Oneindia Malayalam News

ദില്ലി: എന്‍ഡിഎ വിജയം പ്രവചിച്ചുള്ള സര്‍വ്വേകളില്‍ പ്രതികരണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. എക്സിറ്റ് പോളുകള്‍ ആര്‍എസ്എസ് അനുകൂല സ്ഥാപനങ്ങളുടെ അടവാണെന്ന് തേജസ്വി ട്വിറ്ററില്‍ കുറിച്ചു. പ്രവചനങ്ങള്‍ എല്ലാവരും തള്ളിക്കളയണമെന്നും തേജസ്വി പറഞ്ഞു.

tejmod

'സംഘപരിവാറിന്‍റെ സഹായത്തോടെ പ്രതീക്ഷകളെ തകര്‍ക്കുകയെന്ന ആയുധമാണ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്.അത് തള്ളി കളയ​ണം. നമ്മള്‍ ജയിക്കുകയാണ്. സ്ട്രോങ്ങ് റൂമിലേക്ക് ഒരു കണ്ണ് വയ്ക്കണം. വൃത്തിക്കെട്ട കളികള്‍ പുറത്തെടുക്കുന്നതില്‍ വിദഗ്ദരായവരുടെ എല്ലാ അടവുകളും എല്ലായപ്പോഴും വിജയിക്കണമെന്നില്ല' തേജസ്വി കുറിച്ചു.

<strong>2 ല്‍ നിന്ന് 25 ലേക്ക്!! ചാണക്യ തന്ത്രത്തില്‍ തരിച്ച് പരിപ്പിളകി മമത! ഇനിയാണ് കളി!!</strong>2 ല്‍ നിന്ന് 25 ലേക്ക്!! ചാണക്യ തന്ത്രത്തില്‍ തരിച്ച് പരിപ്പിളകി മമത! ഇനിയാണ് കളി!!

എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എക്സിറ്റ് പോളുകള്‍ക്ക് ശരിയായ ജനഹിതം എന്തെന്ന് പ്രവചിക്കാന്‍ ആകില്ലെന്നായിരുന്നു ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞത്. എക്സിറ്റ് പോളുകള്‍ പലപ്പോഴും ഗ്രൗണ്ട് റിയാലിറ്റിയുമായി അടുത്ത് കിടക്കുന്നവയല്ല. ആന്ധ്രാപ്രദേശില്‍ ടിഡിപി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരും. കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നും നായിഡു ട്വീറ്റ് ചെയ്തുു.എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു.വികസിത രാജ്യങ്ങളില്‍ പോലും എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിന് വിരുദ്ധമായ ഫലമാണ് ഉണ്ടായതെന്നായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്.

<strong>ശബരിമല വോട്ടായി? നാലിടത്ത് കുതിച്ച് കയറി ബിജെപി! അന്തിച്ച് ഇടത്-വലത് മുന്നണികള്‍</strong>ശബരിമല വോട്ടായി? നാലിടത്ത് കുതിച്ച് കയറി ബിജെപി! അന്തിച്ച് ഇടത്-വലത് മുന്നണികള്‍

പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്. പുറത്ത് വന്ന എട്ട് സര്‍വ്വേകളിലും എന്‍ഡിഎ മുന്നേറുമെന്നാണ് പ്രവചനം. ലോക്സഭയിലെ 543 സീറ്റില്‍ ബിജെപി മുന്നണിയായ എന്‍ഡിഎ 280 മുതല്‍ 365 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു. മാത്രമല്ല കഴിഞ്ഞ തവണ നിലംതൊടാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ ബിജെപി കുതിച്ച് കയറുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

English summary
tejaswi yadav tweets about exit poll surveys
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X