Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കും; പുതിയ അഭിപ്രായ സര്‍വ്വെ പറയുന്നത്, തെലങ്കാന ഭരണം മാറുമോ

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് കുതിക്കുമെന്ന് പുതിയ അഭിപ്രായ സര്‍വ്വെ. പോള്‍ ട്രാക്കര്‍ നടത്തിയ സര്‍വ്വെ ഫലമാണ് ഇക്കാര്യം പ്രവചിക്കുന്നത്. 42 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നാണ് സര്‍വെ ഫലം. അടുത്ത കാലത്തായി സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ കോണ്‍ഗ്രസ് കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കി വരികയാണ്.

119 സീറ്റുള്ള നിയമസഭയാണ് തെലങ്കാനയിലേത്. നിലവില്‍ ഭരിക്കുന്നത് കെ ചന്ദ്രശേഖര റാവു (കെസിആര്‍) നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയാണ്. വരുന്ന ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് തെലങ്കാന. ഈ വേളയിലാണ് കെസിആറിന് ആശങ്കയുണ്ടാക്കുന്ന സര്‍വ്വെ ഫലം പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയാണ് കെസിആറിന്റെ നീക്കങ്ങള്‍.

telangana-poll

34 ശതമാനം വോട്ട് നേടി 35-40 സീറ്റ് ബിആര്‍എസിന് ലഭിക്കുമെന്നാണ് സര്‍വെ ഫലം. അതേസമയം, ബിജെപിക്ക് 9 ശതമാനം വോട്ടോടെ 3-5 സീറ്റുകള്‍ കിട്ടുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിക്ക് 2-5 സീറ്റ് കിട്ടും. പത്ത് ശതമാനം വോട്ടാണ് മജ്‌ലിസ് പാര്‍ട്ടിക്ക് ലഭിക്കുക. സ്വതന്ത്രര്‍ 2-6 സീറ്റുകള്‍ നേടിയേക്കാമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന് 63-69 സീറ്റ് കിട്ടുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്. 60 സീറ്റ് ലഭിച്ചാല്‍ തെലങ്കാന ഭരിക്കാന്‍ സാധിക്കും. കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ സ്‌പെ്തംബര്‍ ഒന്ന് വരെ നടത്തിയ സര്‍വ്വെയുടെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള 123580 പേരുടെ അഭിപ്രായം സ്വരൂപിച്ചാണ് പോള്‍ ട്രാക്കര്‍ സര്‍വെ ഫലം തയ്യാറാക്കിയത്.

തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്വാധീനം വര്‍ധിപ്പിച്ചുവരികയാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാറിനാണ് തെലങ്കാനയുടെ സംഘടനാ ചുമതല. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈഎസ് ശര്‍മിളയെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ ഡികെ ശ്രമിക്കുന്നുണ്ട്. ശര്‍മിള അടുത്തിടെ സോണിയ ഗാന്ധിയെ കണ്ടിരുന്നു.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത്...

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കേണ്ടത്. 2019ല്‍ സമാനമായ രീതിയില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് പക്ഷേ, കെസിആര്‍ നേരത്തെയാക്കുകയായിരുന്നു. നിയമസഭ നേരത്തെ പിരിച്ചുവിട്ട് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് കളമൊരുക്കി. രാഷ്ട്രീയമായ അനുകൂല സാഹചര്യം മുതലെടുക്കാനായിരുന്നു ഇത്. 2018 ഡിസംബറിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് നടന്നത്.

അന്ന് കെസിആറിന്റെ തന്ത്രം ഫലിക്കുകയും 88 സീറ്റ് നേടി പാര്‍ട്ടി അധികാരം പിടിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് 19 സീറ്റ് മാത്രമാണ് ലഭിച്ചത്. മജ്‌ലിസ് പാര്‍ട്ടിക്ക് 7, ടിഡിപിക്ക് 2, ബിജെപിക്ക് 1, എഎഫ്‌ഐബിക്ക് 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു സഭയിലെ അംഗബലം. പിന്നീട് കളംമാറ്റം നടന്നു. കോണ്‍ഗ്രസിലെ 10 അംഗങ്ങള്‍ ബിആര്‍എസില്‍ ചേര്‍ന്നു. ടിഡിപി, എഎഫ്‌ഐബി, സ്വതന്ത്രന്‍ എന്നിവരും ബിആര്‍എസില്‍ ചേര്‍ന്നതോടെ കെസിആര്‍ സര്‍ക്കാരിന്റെ അംഗബലം 88ല്‍ നിന്ന് 102 ആയി ഉയര്‍ന്നു. എന്നാല്‍ നിലവില്‍ ശക്തമായ ഭരണവിരുദ്ധ വികാരം തെലങ്കാനയിലുണ്ട് എന്നാണ് വാര്‍ത്തകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+