Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയില്‍ ബസ് യാത്രക്ക് രാഹുലെത്തും: കോണ്‍ഗ്രസിനോട് 5 സീറ്റുകള്‍ ചോദിക്കാന്‍ ഇടത് പാർട്ടികളും

ഹൈദരാബാദ്: നവംബർ 30 ന് തെലങ്കാന പോളിങ് ബൂത്തിലേക്ക്. ഡിസംബർ 3 ന് മറ്റ് നാല് സംസ്ഥാനങ്ങളോടൊപ്പം തെലങ്കാനയിലേയും ജനവിധി അറിയാം. തുടർച്ചയായ മൂന്നാം തവണയും ബി ആർ എസ് അധികാരം നേടാന്‍ ശ്രമിക്കുമ്പോള്‍ മേഖലയിലെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് പ്രയത്നം. പതിവില്‍ നിന്ന് വ്യത്യസ്തമായി ബി ജെ പിയും ഇത്തവണ ശക്തമായി രംഗത്ത് വരുന്നതോടെ പല മണ്ഡലങ്ങളും ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.

പ്രമുഖ മൂന്ന് പാർട്ടികള്‍ കഴിഞ്ഞാല്‍ എഐഎംഐഎമ്മും തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു കാലത്ത് സംസ്ഥാനത്ത് ശക്തരായിരുന്ന ഇടത് പാർട്ടികളാവട്ടെ മറ്റ് പാർട്ടികളുമായി സഖ്യത്തിനുള്ള ശ്രമത്തിലാണ്. നേരത്തെ ചില ഉപതിരഞ്ഞെടുപ്പുകളില്‍ ബി ആർ എസിന് പിന്തുണ കൊടുത്തിരുന്നെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിനാണ് ഇടത് പാർട്ടികള്‍ ശ്രമിക്കുന്നത്.

 congress-cpm

കഴിഞ്ഞ ഒക്ടോബറിൽ നടന്ന മുനുഗോട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ബിആർഎസിന് പിന്തുണ നൽകിയിരുന്നു. എന്നിരുന്നാലും, ബി ആർ എസ് തലവനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു തന്റെ പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ സി പി ഐയും സി പി ഐ എമ്മും ഞെട്ടി. ഇടത് പാർട്ടികള്‍ പ്രതീക്ഷിക്കുന്ന സീറ്റുകളില്‍ അടക്കമായിരുന്നു ബി ആർ എസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.

ബി ആർ എസിനും നേതാവ് കെസി ചന്ദ്രശേഖരറാവുവിനും ഇടത് പാർട്ടികളെ ഒപ്പം നിർത്താന്‍ താല്‍പര്യമുണ്ടെങ്കിലും സീറ്റ് ലക്ഷ്യം വെക്കുന്ന നിരവധി നേതാക്കളുള്ളതിനാല്‍ സഖ്യ നീക്കം ഉപേക്ഷിക്കുകയായിരുന്നു. എല്ലാ സിറ്റിങ് എം എല്‍ എമാരേയും വീണ്ടും മത്സരിപ്പിക്കാനാണ് ബി ആർ എസ് തീരുമാനം. ഇതോടെയാണ് കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള ശ്രമം ഇടത് കക്ഷികള്‍ ആരംഭിച്ചത്.

2018 ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഗ്രാമപ്രദേശങ്ങളിൽ സിപിഐയും സിപിഐ എമ്മും കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും സഖ്യത്തിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നുണ്ട്. 2014-ൽ, ആന്ധ്രാപ്രദേശിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം തെലങ്കാനയിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ, സി.പി.ഐ.യും സി പി എമ്മും യഥാക്രമം ദേവരകൊണ്ട, ഭദ്രാചലം എന്നിങ്ങനെ ഓരോ സീറ്റ് വീതം നേടിയിരുന്നു.

ഇടതുപക്ഷം ലക്ഷ്യം വെക്കുന്ന പല സീറ്റുകളിലും കോൺഗ്രസിന് ശക്തമായ സിറ്റിങ് എംഎൽഎമാരുള്ളതിനാല്‍ സഖ്യം സാധ്യമാവുമോയെന്നതും ശക്തമാണ്. ഉദാഹരണത്തിന്, സി പി എം ആവശ്യപ്പെട്ടേക്കാവുന്ന മധീരയെ പ്രതിനിധീകരിക്കുന്നത് മൂന്ന് തവണ എം എൽ എയും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവും ടി പി സിസി ചെയർപേഴ്‌സണുമായ മല്ലു ഭട്ടി വിക്രമാർക്കയാണ്. അതുപോലെ, സി പി ഐക്ക് താൽപ്പര്യമുണ്ടെന്ന് പറയപ്പെടുന്ന ബെല്ലംപള്ളിയെ പ്രതിനിധീകരിക്കുന്നത് ശക്തനായ ബി ആർ എസ് സിറ്റിംഗ് എം എൽ എയാണ്.

ഇടതുപക്ഷവുമായുള്ള സഖ്യം പാർട്ടിക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് തീരുമാനിക്കാൻ തെലങ്കാന പിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡിയോട് എ ഐ സി സി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.കോൺഗ്രസ് നേതാക്കളുമായി അനൗപചാരിക ചർച്ച മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളതെന്നും എന്നാൽ വിഷയത്തിൽ വ്യക്തതയില്ലെന്നും സിപിഐ എം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രവും അറിയിച്ചിട്ടുണ്ട്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ജില്ലകളിലും ടിപിസിസി സംഘടിപ്പിക്കുന്ന ബസ് യാത്രയ്ക്കായി മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒക്ടോബർ 15 മുതൽ തെലങ്കാന സന്ദർശിക്കും. ഒക്ടോബർ 19, 20, 21 തീയതികളിൽ അദ്ദേഹം യാത്രയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ ടിപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി ഞായറാഴ്ച ദില്ലി വാർ റൂമിൽ യോഗം ചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം ആസൂത്രണം ചെയ്യുന്നത്, ഇതിന് എഐസിസി ഉടൻ അംഗീകാരം നൽകും.ബസ് യാത്രയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ ടിപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി ഒക്ടോബർ 10ന് ഗാന്ധിഭവനിൽ യോഗം ചേരുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+