കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധി 'ദേവി'യുടെ വിഗ്രഹം നിര്‍മ്മിച്ചു

  • By Aswathi
Google Oneindia Malayalam News

ഹൈദരാബാദ്: സോണിയാ ഗാന്ധി 'ദൈവ'ത്തിന്റെ വിഗ്രഹം തയ്യാറായി. വൈകാതെ അമ്പലവും പണിയും. മുന്‍ തെലുങ്കാന മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ പി ശങ്കര്‍ റാവുവാണ് തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതിന്റെ നന്ദി സൂചകമായി സോണിയ ഗാന്ധിയ്ക്ക് വേണ്ടി അമ്പലം പണിയുന്നത്. മഹബൂബ് നഗറിലാണ് അമ്പലം.

തെലുങ്കാനയുടെ അമ്മയെന്ന പേരില്‍ സോണിയാ ഗന്ധിയുടെ പ്രതിമ നിര്‍മ്മിച്ചു കഴിഞ്ഞു. ബാംഗ്ലൂര്‍- ഹൈദരാബാദ് ദേശീയ പാതയ്ക്ക സമീപമാണ് സോണിയ ഗാന്ധിയുടെ പ്രതിമ സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ഇനി സോണിയ ഗാന്ധി ശാന്തീവനം എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. സോണിയാ ഗന്ധി ശാന്തീവനത്തില്‍ വൈകാതെ അമ്പലം പണിയുമെന്ന് ശങ്കര്‍ റാവു അറിയിച്ചു.

Sonia statue

അമ്പലം നിര്‍മിക്കുന്നതിനായി ഒമ്പത് ഏക്കര്‍ സ്ഥലം റാവു സൗജന്യമായി നല്‍കുമത്രെ. തെലുങ്കാനയ്ക്ക് മേലുള്ള സീമാന്ധ്രയുടെ കടന്നുകയറ്റം അവസാനിച്ചതിന് എല്ലാവരും സോണിയാ ഗാന്ധിയോട് അമ്പലത്തില്‍ വന്ന് നന്ദി പറയണമെന്ന് ശങ്കര്‍ രാവു ആവശ്യപ്പെട്ടു. നഹ്‌റു- ഗാന്ധി കുടുംബത്തോട് അങ്ങേയറ്റം കൂറ് പുലര്‍ത്തുന്ന തനിക്ക് ഏഴ് തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയെന്ന് ശങ്കര്‍ റാവു പറഞ്ഞു.

500 കിലോ വെങ്കലത്തില്‍ ദേശീയ അവാര്‍ഡ് ജേതാവയ ശില്‍പിയാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. അതേ സമയം ഈ ശില്‍പി തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് എതിരു നിന്നയാളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെലുങ്കാന സംസ്ഥാനത്തിന് സോണിയ തെലുങ്കാന എന്ന പേര് നിര്‍ദ്ദേശിച്ചയാളാണ് ശങ്കര്‍ റാവു.

English summary
Sonia Gandhi is the new Telugana Talli. A former Telangana minister and Congress MLA P Shankar Rao, has laid foundation for Sonia Gandhi's temple in his agriculture field in Mahaboobnagar district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X