കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 പോര 28 വേണം: ക്വാറന്റൈനിൽ കർശന നിലപാടുമായി സംസ്ഥാന സർക്കാർ, നിരീക്ഷണ കേന്ദ്രങ്ങളിൽ നിയന്ത്രണം!!

Google Oneindia Malayalam News

ഭുവനേശ്വർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരുടെ ക്വാറന്റൈൻ കാലാവധി ഉയർത്തി ഒഡിഷ സർക്കാർ. ക്വാറന്റൈൻ കാലാവധി 28 ദിവസമായി വർധിപ്പിച്ചതായി സർക്കാർ വക്താവ് ബാഗ്ച്ചിയാണ് അറിയിച്ചത്. സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ 21 ദിവസം കഴിയണമെന്നും ബാക്കി ഏഴ് ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്നുമാണ് സർക്കാർ നിർദേശം. കൊറോണ വൈറസിന്റെ ഇൻക്യൂബേഷൻ പിരീഡ് നീണ്ടേക്കാമെന്ന വിദഗ്ധരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് അതിഥി തൊഴിലാളികൾ തിരിച്ചെത്തുന്നതിന് മുന്നോടിയായാണ് നീക്കം.

 മുൻഭർത്താവിനൊപ്പം പോകണമെന്ന് യുവതി, പറ്റില്ലെന്ന് വീട്ടുകാർ, സ്റ്റേഷനിലും കോടതിയിലും നാടകീയ രംഗം! മുൻഭർത്താവിനൊപ്പം പോകണമെന്ന് യുവതി, പറ്റില്ലെന്ന് വീട്ടുകാർ, സ്റ്റേഷനിലും കോടതിയിലും നാടകീയ രംഗം!

എല്ലാ ക്വാറന്റൈൻ കേന്ദ്രങ്ങളിലും സാമൂഹിക അകലം, വ്യക്തിശുചിത്വം ഉൾപ്പെടെയുള്ള കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർഗ്ഗനിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നുമാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് 270 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സോഷ്യൽ ഡിസ്റ്റൻസിംഗ്, വ്യക്തിശുചിത്വം, കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ക്വാറന്റൈൻ സെന്ററുകളിൽ സിസിടിവിയും സ്ഥാപിക്കും.

 corona4-15844

ക്വാറന്റൈൻ സെന്ററുകളുടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ നേരത്തെ തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ക്വാറന്റൈൻ സെന്ററകളിലെത്തുന്നവരെക്കൊണ്ട് ജോലി ചെയ്യുന്ന സർക്കാർ പ്രതിദിനം ഇവർക്ക് 150 രൂപം നൽകുകയും ചെയ്യും. സംസ്ഥാനത്തേക്ക് 46,383 അതിഥി തൊഴിലാളികളാണ് ഇതുവരെ തിരിച്ചെത്തിയിട്ടുള്ളത്. ഇവരെല്ലാം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നാണ് സർക്കാർ നിർദേശം.

English summary
Telegana government extends quarantine period upto 28 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X