സരിതയെ ആദ്യം കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച്, 2011 മുതല്‍ അറിയാം; ജോപ്പന്‍
കൊച്ചി: സോളാര്‍ കേസ് മുഖ്യ പ്രതി സരിത എസ് നായരെ തനിയ്ക്ക് 2011 മുതല്‍ അറിയാമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്‍. സോളാര്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് സരിതയെ ആദ്യം കണ്ടതെന്നും ജോപ്പന്‍.
സരിതയും സോളാര്‍ കേസിലെ പരാതിക്കാരനായ മല്ലേലില്‍ ശ്രീധരന്‍ നായരും മുഖ്യമന്ത്രിയെ കണ്ടതായി തനിയ്ക്ക് അറിയില്ലെന്നും ജോപ്പന്‍ പറഞ്ഞു. സരിതയും താനും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രിയ്ക്ക് അറിയില്ലായിരുന്നുവെന്നും ജോപ്പന്‍ പറഞ്ഞു.

സരിതയും താനും സംസാരിച്ചത് കുടുംബ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി തന്റെ ഫോണില്‍ നിന്ന് സരിതയെ വിളിച്ചിട്ടില്ലെന്നും ജോപ്പന്‍ പറഞ്ഞു. സരിതയും മാധ്യമ പ്രവര്‍ത്തകരുമെല്ലാം തന്റെ ഫോണിലാണ് മുഖ്യമന്ത്രിയെ വിളിച്ചിരുന്നത്. കാര്യം ചോദിച്ചശേഷം താന്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു പതിവ്. പിന്നാട് പരാതികള്‍ ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഫോണ്‍ അദ്ദേഹത്തിന് കൈമാറി തുടങ്ങിയതെന്നും ജോപ്പന്‍.












Click it and Unblock the Notifications