Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഭീകരവാദത്തിന് കുറവില്ല, കൂടിയത് 70%

ദില്ലി: ഭീകരവാദത്തിനെതിരെ കര്‍ശന നടപടി എന്ന് ഭരണകര്‍ത്താക്കള്‍ ആവര്‍ത്തിക്കുമ്പോഴും രാജ്യത്ത് തീവ്രവാദത്തിന് ഒരു കുറവുമില്ല. ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഭീകരവാദം 70 ശതമാനം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സിന്റേതാണ് കണക്കുകള്‍. തീവ്രവാദം മൂലമുണ്ടായ മരണസംഖ്യ 238 ല്‍ നിന്നും 404 ല്‍ എത്തിയതായി ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു.

ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സിന്റെ 2104 ലെ കണക്കുകള്‍ പ്രകാരം ഭീകരാക്രമണങ്ങളും രാജ്യത്ത് കൂടിയിട്ടുണ്ട്. 2012 നെ അപേക്ഷിച്ച് 2013 ല്‍ 55 ഭീകരാക്രമണ സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. നക്‌സല്‍ ആക്രമണത്തിലാണ് കൂടുതല്‍ ആളുകളും കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

terrorists

ഭൂരിപക്ഷം ഭീകരാക്രമണങ്ങളിലും കാര്യമായ ആള്‍നാശം ഉണ്ടായിട്ടില്ല. 70 ശതമാനം ആക്രമണങ്ങളും ഇത്തരത്തിലുള്ളതായിരുന്നു. ഇസ്ലാം, വിഘടനവാദികള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 43 തീവ്രവാദി ഗ്രൂപ്പുകള്‍ രാജ്യത്ത് ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ തീവ്രവാദി ആക്രമങ്ങളില്‍ കൂടുതലും നക്‌സലെറ്റുകള്‍ കാരണമാണ്.

2013 ല്‍ 192 മരണങ്ങളാണ് നക്‌സലെറ്റ് - മാവോയിസ്റ്റ് സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ ഉണ്ടായത്. പോലീസുകാരാണ് ഇവരുടെ ഇരകളില്‍ കൂടുതലും. സായുധ ഏറ്റുമുട്ടലുകളില്‍ 85 പേരും ബോംബ് ആക്രമണങ്ങളില്‍ പേരും കൊല്ലപ്പെട്ടു. പാക് ആസ്ഥാനമായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അല്‍ ഖായ്ദ തുടങ്ങിയവയാണ് രാജ്യത്ത് ആക്രമണങ്ങള്‍ നടത്തുന്ന മുസ്ലിം ഭീകരവാദ സംഘടനകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+