കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ തീവ്രവാദി ആക്രമണം,വെടിവയ്പ് തുടരുന്നു

  • By Meera Balan
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കത്വ ജില്ലയില്‍ പട്ടാള യൂണിഫോം ധരിച്ചെത്തിയ തീവ്രbeദികള്‍ ഒരു വാഹനത്തിന് നേരെ വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ ഒരാള്‍ മരിയ്ക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള സൈനിക ക്യാന്പ് ലക്ഷ്യമിട്ട് ആക്രമണം നടത്താനെത്തിയവരായിരുന്നു തീവ്രവാദികള്‍. സംഭവത്തില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്.

രാവിലെ അഞ്ച് മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. ജമ്മു-പതന്‍കോട്ട് പാതയില്‍ ഒരു വാഹനം തടഞ്ഞ് നിര്‍ത്തി യാത്രക്കാര്‍ക്ക് നേതെ വെടിയുതിര്‍ത്ത് വാഹനവുമായി സൈനിക ക്യാമ്പിലേക്ക് കടക്കുകയായിരുന്നു തീവ്രവാദികള്‍.

Indian Army

ജന്‍ഗ്‌ളോട്ടിലെ സൈനിക ക്യാമ്പിലെത്തി സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടി വയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റു.ലോസസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടെത്തിയവരാണ് തീവ്രവാദികളെന്ന് സംശയം.

കഴിഞ്ഞ സെപ്റ്റംബറിലും മൂന്ന് തീവ്രവാദികള്‍ കത്വ ജില്ലയിലെ ഒരു പൊലീീസ് സ്റ്റേഷന്‍ ആക്രമിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനടക്കം 11പേര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Three terrorists in Army fatigues opened fire at a vehicle in Jammu and Kashmir's Kathua district on Friday, killing one person and injuring three others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X