പഞ്ചാബില്‍ ഭീകരാക്രമണം, റെയില്‍വേ ട്രാക്കില്‍ ബോംബ് വച്ചു, ബസിന് നേരെ വെടിവയ്പ്പ്, പൊലീസ് സ്റ്റേഷന്‍
ദിനാ നഗര്‍: പഞ്ചാബില്‍ ഭീകരാക്രമണം. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ബസിന് നേരെയും പൊലീസ് സ്റ്റേഷന് നേരെയുമാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചതായാണ് വിവരം. പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന എല്ലാ പൊലീസുകാരും മരിച്ചതായാണ് വിവരം. ആരേയും ബന്ദിയാക്കിയതായി റിപ്പോര്‍ട്ടില്ല.
ഒരു ഭീകരനെ സൈന്യം വധിച്ചു.
നാലിലേറെപ്പേര്‍ക്ക് പരിക്കേറ്റു. സൈനിക വേഷം ധരിച്ചെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്.നാലോളം ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ദിനാ നഗറിലെ പൊലീസ് സ്റ്റേഷന് നേരെയും ഭീകരര്‍ വെടിയുതിര്‍ത്തു. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ സ്കൂളുകളും കൊളെജുകളും അടച്ചിട്ടു . വെള്ള മാരുതി കാറിലാണ് ഭീകരര്‍ എത്തിയത് .

പഞ്ചാബ്-ജമ്മു കശ്മീര്‍ അതിര്‍ത്തിയിലാണ് യാത്രക്കാരുമായി പോവുകയായിരുന്ന ബസിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത് . ഒട്ടേറെ യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായാണ് വിവരം . പതന്‍കോട്ട്-അമൃത്സര്‍ റെയില്‍വേ ട്രാക്കില്‍ നിന്നും അഞ്ച് ബോംബുകള്‍ കണ്ടെടുത്തു .
ഭീകരര്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടെന്നാണ് വിവരം . സൈന്യം ഉള്‍പ്പടെ പൊലീസ് സ്റ്റേഷന് പുറച്ച് തമ്പടിച്ചിട്ടുള്ളതായാണ് വിവരം. മുംബൈ ആക്രമണത്തിന്റെ മാതൃകയില്‍ ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം നടത്താന്‍ ശ്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു .












Click it and Unblock the Notifications