സയീദ് ഗീലാനി കുടുങ്ങും!എന്‍ഐഎയ്ക്ക് ലഭിച്ചത് നിര്‍ണായക തെളിവുകള്‍, കശ്മീര്‍ ചോരക്കളമാക്കാന്‍ ഇറങ്ങി!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനിയ്ക്കെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ. കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതില്‍ ഗീലാനിയക്ക് പങ്കുള്ളതിന് തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ഐഎ ജൂണ്‍ മൂന്നിന് നടത്തിയ റെയ്ഡിനിടെ ഗീലാനിയുടെ മരുമകന്‍ അല്‍താഫ് ഫന്തൂഷിന്‍റെ വസതിയില്‍ നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നാണ് വിവരം.

2016 ഓഗസ്റ്റില്‍ കശ്മീരില്‍ സര്‍ക്കാരിനെതിരെയും സൈന്യത്തിനെതിരെയും പ്രതിഷേധവുമായി രംഗത്തിറക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയെന്നും ജനങ്ങളെ പ്രതിഷേധത്തിനെത്തിക്കുന്നതിന് നേതൃത്വം നല്‍കിയെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു. തന്നെ പിന്തുണയ്ക്കുന്ന കശ്മീരി യുവാക്കളോട് ശ്രീനഗറിലേയ്ക്കുള്ള എല്ലാ പ്രധാന റോഡുകളും ഉപരോധിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തുന്നത് തടയാനും ഗീലാനി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. പ്രതിഷേധവുമായി സ്ത്രീകളെ തെരുവിലിറക്കിയതിന് പിന്നിലും കശ്മീരിന്‍റെ സ്വാതന്ത്യത്തിന് വേണ്ടി പള്ളികളില്‍ പൊതുജനഭിപ്രായം രൂപീകരിക്കാന്‍ ഇമാമുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

g-29-

വിഘടനവാദി നേതാക്കളില്‍ പലരും കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് പണം സ്വീകരിച്ചുവെന്ന മാധ്യമങ്ങളുടെ കണ്ടെത്തലിനെ തുടര്‍ന്നുണ്ടായ വ്യാപക റെയ്ഡിനിടെയാണ് തെളിവുകള്‍ ലഭിച്ചത്. ഇത് പ്രകാരം എന്‍ഐഎ എട്ട് വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം കശ്മീര്‍, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ സംഭവവുമായി എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ അറസ്റ്റിലാവുന്നത്. പാകിസ്താന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങളാണ് എന്‍ഐഎ റെയ്ഡിനിടെ പിടിച്ചെടുത്തത്. ‌‌‌ ഹുറിയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനിയുടെ മരുമകനും അല്‍താഫ് ഫന്‍തൂഷ്, ബിസിനസുകാരനായ സഹൂര്‍ വത്താലി, ഷാഹിദ് ഉല്‍ ഇസ്ലാം, അവാമി ആക്ഷന്‍ കമ്മറ്റിയുടെ മിര്‍വൈസ് ഉമര്‍ ഫറൂഖ്, എന്നിവരുള്‍പ്പെടെയുള്ള ഹുറിയത്ത് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

നേരത്തെ ഹാജരാവാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ എന്‍ഐഎ ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നുവെങ്കിലും ഹാജാരാവാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. തെഹരീക് ഇ ഹുറിയത്ത് വക്താവ് അയാസ് അബൂബക്കര്‍, രാജാ മെരാജുദ്ദീന്‍ കല്‍വാല്‍, മുതിര്‍ന്ന വിഘടനവാദി നേതാവ് അല്‍താഫ് ഫന്‍തൂഷ്, പീര്‍ സെയ്ഫുള്ള, ഗീലാനിയുടെ അടുത്ത സഹായികള്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഹാജരാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ ജമ്മു കശ്മീര്‍ പോലീസിന്‍റെ വീട്ടുതടങ്കലിലാണെന്നും അതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്നുമാണ് വിഘടനവാദി നേതാക്കള്‍ എന്‍ഐഎയെ അറിയിച്ചത്. എന്നാല്‍ എന്നാല്‍ എന്‍ഐഎ ദില്ലിയിലും കശ്മീരിലും ഹരിയാനയിലുമായി നടത്തിയ റെയ്ഡില്‍ കുറ്റാരോപിതര്‍ കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് പുറത്തുനിന്ന് പണം സ്വീകരിച്ചതിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നു.

English summary
The NIA sources have said that the agency has found evidence against separatist Hurriyat Conference leader Syed Ali Shah Geelani for instigating general public in the Kashmir Valley.
Please Wait while comments are loading...