ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു,ഏറ്റുമുട്ടൽ തുടരുന്നു

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിലെ സുഞ്ച്വാനിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനികനും മകൾക്കും ഗുരുതരമായി പരിക്കേറ്റു. സൈനികരും കുടുംബങ്ങളും താമസിക്കുന്ന സുഞ്ച്വാനിലെ ക്വാർട്ടേഴ്സുകൾക്ക് നേരെ ശനിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. സ്ഥലത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

മന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ‌നാട്ടിലെത്തിയ പ്രവാസി യുവാവിനെ പിടികൂടി

മലപ്പുറത്ത് അപൂർവരോഗം! ദിവസങ്ങൾക്കുള്ളിൽ മരിച്ചത് മൂന്നു പേർ... ഒന്നും പിടികിട്ടാതെ ഡോക്ടർമാർ...

പുലർച്ചെ 4.55 ഓടെ സൈനിക ക്യാമ്പിലേക്ക് ഇരച്ചെത്തിയ ഭീകരർ തുരുതുരാ വെടിയുതിർക്കുകയായിരുന്നെന്ന് ജമ്മു ഐജിപി എസ്ഡി സിങ് ജാംവാൾ മാധ്യമങ്ങളോട് പറഞ്ഞു. സൈനിക ക്യാമ്പിലുണ്ടായിരുന്ന ഒരു ഹവിൽദാർക്കും മകൾക്കുമാണ് വെടിവെയ്പ്പിൽ പരിക്കേറ്റത്. ആക്രമണം നടത്തിയ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നും, ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജമ്മു ഐജിപി വ്യക്തമാക്കി.

armycamp

സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ സംശയം. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന സുഞ്വാനിലെ സൈനിക ക്യാമ്പ് നിരവധി ഫാമിലി ക്വാട്ടേഴ്സുകളും സ്കൂളുകളും സ്ഥിതിചെയ്യുന്ന പ്രദേശമാണ്.

അവർ അച്ഛനെ കൊല്ലും, എനിക്ക് പേടിയാകുന്നു! ബിജെപി പ്രവർത്തകന്റെ മകളുടെ വീഡിയോ വൈറലാകുന്നു...

English summary
terrorist attack against kashmir sunjwan army camp.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്