ശശി തരൂര്‍ ആശുപത്രിയില്‍
ദില്ലി: കേന്ദ്രമന്ത്രി ശശി തരൂരിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ദില്ലി എയിംസ് ആശുപത്രിയില്‍ തന്നെയാണ് തരൂരിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.
പുലര്‍ച്ചെ ലീല പാലസ് ഹോട്ടലില്‍ നിന്ന് സുനന്ദയുടെ മൃതദേഹം ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തരൂരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

നെഞ്ച് വേദയനെ തുടര്‍ന്ന് എയിംസ്ലെ ഐസിയുവില്‍ ആണ് തരൂരിനെ ആദ്യം പ്രവേശിപ്പിച്ചത്. മനോവിഷമം കൊണ്ടുള്ള വേദനയാകാമെന്നാണ് നിഗമനം. എന്തായലും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ സുനന്ദ പുഷ്‌കറിന്റെ മകന്‍ ശിവ് മേനോന്‍ ദില്ലിയില്‍ എത്തി. ആശുപത്രിയിലെത്തി ശിവ് മേനോന്‍ അമ്മയുടെ മൃതദേഹം കണ്ടു എന്നാണ് റിപ്പോര്‍ട്ട്.
ജനുവരി 18 ന് രാവിലെ 10 മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. അഞ്ചംഗ വിദഗ്ധ ഡോക്ടര്‍ സംഘമായിരിക്കും പോസ്റ്റ് മോര്‍ട്ടത്തിന് നേതൃത്വം നല്‍കുക. പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സുനന്ദയുടെ ശവസംസ്‌കാരം എവിടെ വച്ചായിരിക്കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്തായാലും കശ്മീരില്‍ ആകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തോ ദില്ലിയിലോ ആയിരിക്കും ശവ സംസ്‌കാരം എന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications