ജമ്മു കശ്മീരില്‍ ഐസിസ് പിടിമുറുക്കി!തെളിവുകള്‍ പുറത്ത്:ലക്ഷ്യം കശ്മീരിന്‍റെ സ്വാതന്ത്ര്യമല്ല, ജിഹാദ്

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഐസിസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്ത്. ത്രാലിലെ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മുക്താര്‍ അഹമ്മദ് ലോണിന്‍റെ മരണാന്തര ചടങ്ങുകള്‍ക്കിടെ മൃതദേഹത്തില്‍ പുതപ്പിച്ച ഐസിസ് പതാകയാണ് ഐസിസ് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. നേരത്തെ പാക് പതാക ഉപയോഗിച്ചിരുന്ന കശ്മീരി ജനതയ്ക്കിടയില്‍ ഐസിസ് പതാകയുടെ സാന്നിധ്യം സുരക്ഷാസേനയെക്ക് ഭീതി ജനിപ്പിക്കുന്നത് തന്നെയാണ്.

പാകിസ്താനോടുള്ള പിന്തുണ കാരണം പാക് പതാക ഉപയോഗിച്ചിരുന്ന കശ്മീരിലെ യുവാക്കള്‍ക്കും ഭീകരസംഘടനാംഗങ്ങളുമാണ് ഐസിസിനോടുള്ള അനുകമ്പ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളത്. കശ്മീരിലെ ത്രാലില്‍ വച്ച് സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട  ലോണിന്‍റെ മൃതദേഹം മറവുചെയ്യുന്നതിനായി കൊണ്ടുപോകുമ്പോള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സാക്കിര്‍ മൂസയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളമുദ്രാവാക്യങ്ങളാണ് ഉയര്‍ന്നുകേട്ടത്. എന്നതും കശ്മീരിന്‍റെ സ്വാതന്ത്ര്യത്തേക്കാള്‍ ജിഹാദികള്‍ക്കാവശ്യം സലഫി സംസ്കാരം കെട്ടിപ്പടുക്കുകയാണ് എന്ന സൂചനകളാണ്.

ലോണിന്‍റെ മൃതദേഹത്തില്‍ പതാക

ലോണിന്‍റെ മൃതദേഹത്തില്‍ പതാക

ലോണിന്‍റെ മൃതദേഹം മറവുചെയ്യുന്നതിനായി കൊണ്ടുപോകുമ്പോള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സാക്കിര്‍ മൂസയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളമുദ്രാവാക്യങ്ങളാണ് ഉയര്‍ന്നുകേട്ടത്. ലോണിന്‍റെ വെടിയു​ണ്ടകളേറ്റ് തുളഞ്ഞ ശരീരത്തില്‍ ഐസിസ് പതാക പുതപ്പിച്ചാണ് ശബ്ദമുഖരിതമായ ജനക്കൂട്ടം മൃതദേഹം സംസ്കരിക്കാന്‍ എത്തിച്ചത്.

പച്ചയില്‍ നിന്ന് കറുപ്പിലേയ്ക്ക്

പച്ചയില്‍ നിന്ന് കറുപ്പിലേയ്ക്ക്

പാകിസ്താനോടുള്ള പിന്തുണ കാരണം പാക് പതാക ഉപയോഗിച്ചിരുന്ന കശ്മീരിലെ യുവാക്കള്‍ക്കും ഭീകരസംഘടനാംഗങ്ങളുമാണ് ഐസിസിനോടുള്ള അനുകമ്പ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളത്. ഇടക്കാലത്ത് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ നിന്ന് പുറത്താക്കിയ സാക്കിര്‍ മൂസയും കാലിഫേറ്റിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

മൂന്ന് ഭീകകര്‍ കൊല്ലപ്പെട്ടു

മൂന്ന് ഭീകകര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ വാട്ടബാനിലെ ത്രാലില്‍ ഒരു ഗുഹയ്ക്കുള്ളില്‍ വച്ച് സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലോണ്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പാക് പൗരന്മാരാണ്. ഹസന്‍ ബായ്, പര്‍വേസ് അഹമ്മദ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ത്രാല്‍ സ്വദേശിയാണ് ലോണ്‍. ഇവര്‍ ഒളിച്ച് കഴിഞ്ഞിരുന്ന ഗുഹ സൈന്യം കണ്ടെത്തി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സൂചന. ഇന്‍റലിജന്‍സ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്.

നൗഹട്ടയിലും ഐസിസ്

നൗഹട്ടയിലും ഐസിസ്

ജൂലൈയില്‍ സെന്‍ട്രല്‍ കശ്മീരില്‍ വച്ച് സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സജ്ജാദ് ഗില്‍ക്കറിന്‍റെ മൃതദേഹവും ഇത്തരത്തില്‍ ഐസിസ് പതാകയില്‍ പൊതിഞ്ഞ് നൂറുകണക്കിന് ഐസിസിനെ പിന്തുണയ്ക്കുന്നവരുടെ സാന്നിധ്യത്തിലാണ് സംസ്കരിക്കുന്നതിനായി കൊണ്ടുപോയത്.

ബര്‍ഹാന്‍ വാനിയില്‍ തുടക്കം

ബര്‍ഹാന്‍ വാനിയില്‍ തുടക്കം

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ജൂലൈയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജമ്മു കശ്മീര്‍ താഴ് വരയില്‍ ആദ്യം ഐസിസ് പതാക പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പിന്‍ഗാമിയായെത്തിയ സാക്കിര്‍ മൂസയും സ്വയം പ്രഖ്യാപിത കാലിഫേറ്റുകളെ പിന്തുണയ്ക്കാന്‍ ആരംഭിച്ചിരുന്നു. മൂസ പുറത്തുവിട്ട ഓഡിയോ- വീഡിയോ സന്ദേശങ്ങളിലൂടെ കശ്മീരില്‍ ഐസിസിന് വേണ്ടി പോരാട്ടം നടത്തുമെന്ന് മൂസ പ്രഖ്യാപിക്കുകയും ചെയ്തു. വാനി സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല പോരാടിയിരുന്നതെന്നും ഖിലാഫത്തിന് വേണ്ടിയായിരുന്നുവെന്നും മൂസ അവകാശപ്പെടുന്നു.

ഹിസ്ബുളിനോട് എതിര്‍പ്പ്

ഹിസ്ബുളിനോട് എതിര്‍പ്പ്

പാകിസ്താനിലുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ സയീദ് സലാഹുദ്ദീനെ അനുസരിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച സാക്കിര്‍ മൂസ ഹിസ്ബുള്‍ ഭീകരര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കശ്മീരിലെ ത്രാലില്‍ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സാക്കിര്‍ ഭട്ട് ഉള്‍പ്പെട്ട രണ്ട് ഭീകരരെക്കുറിച്ച് സൈന്യത്തിന് വിവരം നല്‍കിയത് സംഘടനയ്ക്കുള്ളില്‍ നിന്നുള്ളവര്‍ തന്നെയാണെന്ന് പോലീസ് സൂചനകള്‍ നല്‍കിയിരുന്നു. മൂസയുമായി ബന്ധം പുലര്‍ത്തുന്നവരാണ് ഇതിന് പിന്നിലുണ്ടായിരുന്നതെന്നായിരുന്നു പോലീസിന് ലഭിച്ച സൂചനകള്‍.

കശ്മീരിന്‍റെ സ്വാതന്ത്ര്യത്തിന് ഐസിസ്!!

കശ്മീരിന്‍റെ സ്വാതന്ത്ര്യത്തിന് ഐസിസ്!!

കശ്മീരിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഐസിസ് സ്ഥാപിക്കുമെന്ന് നേരത്തെ യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഐസിസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രാലയം ഐസിസുമായുള്ള ബന്ധത്തിന്‍റെ പേരില്‍ 50 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് പരസ്യമായി ഐസിസ് പതാകകള്‍ പ്രത്യക്ഷപ്പെടുന്നതുവരെ കശ്മീരിലെ ഐസിസ് സാന്നിധ്യം മന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല. കശ്മീരിന്‍റെ സ്വാതന്ത്ര്യത്തേക്കാള്‍ കശ്മീരില്‍ സലഫി സംസ്കാരം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

English summary
Hundreds of mourners gathered at the funeral of Jaish-e-Mohammed terrorist Mukhtar Lone yesterday, as his body was wrapped in a black shroud in Pulwama district of Jammu and Kashmir.
Please Wait while comments are loading...