Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിന് നയത്തിൽ നിരവധി പിഴവുകൾ; കേന്ദ്ര സർക്കാരിനെ വീണ്ടും കുടഞ്ഞ് സുപ്രീം കോടതി

ദില്ലി; കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ വീണ്ടും ചോദ്യങ്ങളുമായി സുപ്രീം കോടതി. എന്തുകൊണ്ടാണ് വാക്സിൻ ലഭിക്കാൻ കേന്ദ്രത്തേക്കാൾ കൂടുതൽ വില സംസ്ഥാനങ്ങൾ നൽകേണ്ടി വരുന്നതെന്ന് കോടതി ചോദിച്ചു. കോവിഡ് വാക്സിനുകൾ വിദേശത്ത് നിന്ന് വാങ്ങുന്നതിനായി നിരവധി സംസ്ഥാനങ്ങൾ ആഗോള ടെണ്ടർ നൽകുകയാണ്, ഇത് സർക്കാരിന്റെ നയമാണോയെന്ന് കോടതി ചോദിച്ചു.

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

എന്തുകൊണ്ടാണ് വ്യത്യസ്ത പ്രായക്കാർക്കുള്ള വാക്സിൻ വിതരണത്തിൽ പൊരുത്തക്കേട് ഉള്ളതായി തോന്നുന്നത്,ഗ്രാമീണ മേഖലയിലെ ആളുകൾക്ക് കോവിൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കാൻ എന്ത് നടപടിയാണ് കേന്ദ്രം സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. 2021 ഓടെ മുഴുവൻ പേർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ വിവിധ പ്രായക്കാർക്കുള്ള വാക്സിൻ വിതരണത്തിലെ പൊരുത്തക്കേട്, ഇരട്ട വിലനിർണ്ണയം, ഗ്രാമത്തിലുള്ളവർക്കുള്ള കൊവാക്സിൻ പോർട്ടലിലെ രജിസ്ട്രേഷൻ നടപടി എന്നിവ ഉൾപ്പെടെ നിരവധി തടസങ്ങൾ ഇപ്പോഴുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

supreme court

45 വയസ്സിനു മുകളിലുള്ള മുഴുവൻ ജനങ്ങൾക്കും കേന്ദ്രം വാക്സിൻ സംഭരിക്കുന്നുണ്ട്. എന്നാൽ 18-44 വരെ സംഭരണത്തിന്റെ വിഭജനം ഉണ്ട്. 50 ശതമാനം സംസ്ഥാനങ്ങൾക്ക് നിർമ്മാതാക്കൾ ലഭ്യമാക്കും, അതിന്റെ വില കേന്ദ്രം നിശ്ചയിക്കും.ബാക്കി സ്വകാര്യ ആശുപത്രികൾക്ക് നൽകണം, ഇതിന്റെ അടിസ്ഥാനം എന്താണ്? കോടതി ചോദിച്ചു.
45 വയസിന് മുകളിൽ ഉള്ളവർക്കിടയിലാണ് മരണനിരക്കെന്നായിരുന്നു കേന്ദ്രം ആദ്യം വ്യക്തമാക്കിയത്. എന്നാൽ രണ്ടാം തരംഗത്തിൽ ഈ വിഭാഗത്തെ ഗുരതരമായി ബാധിച്ചില്ല. ബാധിച്ചതാകട്ടെ 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്ക്.

മെയ് 1-24 വരെയുള്ള കോവിഡ് കേസുകളിൽ 50 ശതമാനവും 18-40 ഗ്രൂപ്പിൽ നിന്നുള്ളതാണെന്നാണ് കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ വ്യക്തമാക്കുന്നത് - മെയ് 1-7 നും ഇടയിൽ 49.70 ശതമാനവും മെയ് 22-24 നും ഇടയിൽ 47.84 ശതമാനവുമാണ്. എന്തുകൊണ്ടാണ് സംസ്ഥാനങ്ങൾ ഉയർന്ന വില നൽകേണ്ടി വരുന്നത്. എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത്. വാക്സിനുകളുടെ വില നിശ്ചയിക്കാൻ സർക്കാർ എന്തുകൊണ്ട് നിർമ്മാതാക്കൾക്ക് അധികാരം നൽകിയെന്നും കോടതി ചോദിച്ചു.

കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+