69 വർഷങ്ങൾക്ക് ശേഷം എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് സ്വന്തം; ഔദ്യോഗികമായി കൈമാറി കേന്ദ്രം
69 വർഷങ്ങൾക്ക് ശേഷം എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് സ്വന്തം; ഔദ്യോഗികമായി കൈമാറി കേന്ദ്രം
ന്യൂഡൽഹി: എയർ ഇന്ത്യയെ കേന്ദ്ര സർക്കാർ ടാറ്റ ഗ്രൂപ്പിന് കൈമാറി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാന കമ്പനി ആയിരുന്നു എയര്‍ ഇന്ത്യ. എന്നാൽ, ഇതിനെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഇന്ന് കൈമാറുകയായിരുന്നു. ഈ കൈമാറ്റത്തിലൂടെ മഹാരാജ എയര്‍ലൈനിന്റെ പൂര്‍ണമായ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
അതേസമയം, കൈമാറുന്നതിന് മുന്നോടിയായി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിലേക്ക് തിരികെ കൊണ്ടു വരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇതിനെ ലോകോത്തര വിമാന കമ്പനിയാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ അറിയിച്ചു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ വ്യക്തമാക്കിയത് ഇങ്ങനെ; - "എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും എംഎസ് തലേസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറി നടപടികള്‍ കേന്ദ്രം പൂര്‍ത്തിയാക്കി. സ്ട്രാറ്റജിക് പാർട്ണറുടെ നേതൃത്വത്തിലുള്ള പുതിയ ബോർഡ് എയർ ഇന്ത്യയുടെ ചുമതല ഏറ്റെടുക്കുന്നു," സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.
കേന്ദ്ര സർക്കാർ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ തലേസ് പ്രൈവറ്റ് ലിമിറ്റഡിന് വിറ്റിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 18,000 കോടി രൂപയ്ക്കാണ് വിറ്റിരുന്നത്. എന്നാൽ, അതിനുശേഷം, എയർലൈനിലെ 100 ശതമാനം ഓഹരികൾ വിൽക്കാനുള്ള സർക്കാരിന്റെ സന്നദ്ധത സ്ഥിരീകരിച്ച് ടാറ്റ ഗ്രൂപ്പിന് ഒരു ലെറ്റർ ഓഫ് ഇന്റന്റ് നൽകി. തുടർന്ന്, ഈ ഇടപാടിനുള്ള ഓഹരി വാങ്ങൽ കരാറിൽ (എസ്പിഎ) കേന്ദ്രം ഒപ്പുവച്ചു.
ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും ലഭിക്കും. സ്‌പൈസ്‌ജെറ്റ് പ്രൊമോട്ടർ അജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം നൽകിയ 15,100 കോടി രൂപയുടെ വാഗ്‌ദാനവും നഷ്ടത്തിലായ കാരിയറിലെ 100 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ നിശ്ചയിച്ചിരുന്ന കരുതൽ വിലയായ 12,906 കോടി രൂപയും ടാറ്റ മറികടന്നിരുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മൂന്നാമത്തെ എയർലൈൻ ബ്രാൻഡായിരിക്കും എയർ ഇന്ത്യ. 2003 - 04 - ന് ശേഷമുള്ള ആദ്യത്തെ സ്വകാര്യവൽക്കരണമായിരിക്കും ഇത്. സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭമായ എയർ ഏഷ്യ ഇന്ത്യയിലും ഭൂരിപക്ഷ താൽപ്പര്യമുണ്ട്. എന്നാൽ, എയർ ഇന്ത്യയുടെ വസന്ത് വിഹാർ ഹൗസിംഗ് കോളനി, മുംബൈയിലെ നരിമാൻ പോയിന്റിലെ എയർ ഇന്ത്യ ബിൽഡിംഗ്, ന്യൂഡൽഹിയിലെ എയർ ഇന്ത്യ ബിൽഡിംഗ് തുടങ്ങിയ നോൺ-കോർ ആസ്തികൾ ടാറ്റയ്ക്ക് നിലനിർത്താനായില്ല.
നിലവിൽ, ആഭ്യന്തര വിമാനത്താവളങ്ങളിൽ 4,400 ആഭ്യന്തര, 1,800 അന്താരാഷ്ട്ര ലാൻഡിംഗ്, പാർക്കിംഗ് സ്ലോട്ടുകളും വിദേശത്ത് 900 സ്ലോട്ടുകളും എയർ ഇന്ത്യ നിയന്ത്രിക്കുന്നു. ടാറ്റയ്ക്ക് ലഭിക്കാനിരിക്കുന്ന എയർലൈനിന്റെ 141 വിമാനങ്ങളിൽ 42 എണ്ണം പാട്ടത്തിനെടുത്ത വിമാനങ്ങളാണ്. ബാക്കി 99 എണ്ണം മാത്രം ഉടമസ്ഥതയിൽ ഉളളതും.
അതേസമയം, കഴിഞ്ഞ ദശകത്തിൽ, നഷ്ടത്തിലായ എയർലൈനിനെ പിടിച്ചു നിർത്താൻ പണ പിന്തുണയുമായി ടാറ്റ എത്തിയിരുന്നു. ലോൺ ഗ്യാരണ്ടിയും വഴി 1.10 ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചു. എന്നാൽ, നിലവിൽ പ്രതിദിനം 20 കോടിയോളം രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യ നേരിടുന്നത്.അതേസമയം, 1932- ലാണ് ടാറ്റ എയർലൈൻസ് സ്ഥാപിച്ചത്.
ഇത് പിന്നീട് 1946 - ൽ എയർ ഇന്ത്യ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 1953 - ൽ ഗവൺമെന്റ് എയർലൈനിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു, എന്നാൽ, 1977 - വരെ ജെ ആർ ഡി ടാറ്റ ചെയർമാനായി തുടർന്നു. എന്നാൽ, 69 വർഷത്തിന് ശേഷം ടാറ്റയ്ക്ക് എയർ ഇന്ത്യയെ തിരികെ കിട്ടിരിക്കുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications