Get Updates
Get notified of breaking news, exclusive insights, and must-see stories!

എംജിആറിനും ജയലളിതയ്ക്കും ശേഷം ശശികല, പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമല്ല...

രാഷ്ട്രീയത്തിലെ പരിചയക്കുറവും അണികളുടെ പൂര്‍ണ്ണ പിന്തുണയില്ലാത്തതും ശശികലയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് സൂചിപ്പിക്കുന്നത്.

ചെന്നൈ: എഐഎഡിഎംകെയുടെ അമരത്തേക്ക് വന്നവര്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ടായിരുന്നു. മറ്റു പല രാഷ്ട്രീയ പാര്‍ട്ടികളിലും നേതാക്കളുടെ മക്കളും കുടുംബാംഗങ്ങളും നേതൃസ്ഥാനത്തേക്ക് വന്നപ്പോള്‍ എഐഎഡിഎംകെയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. എംജിആറിന്റെ മരണശേഷം ജയലളിത പാര്‍ട്ടിയുടെ സെക്രട്ടറിയായ സമയം മുതലുള്ള ചരിത്രം ഇപ്പോള്‍ ശശികലയിലൂടെയും ആവര്‍ത്തിക്കുന്നു.

1987ല്‍ എംജിആര്‍ മരണപ്പെട്ടതോടെയാണ് ജയലളിത പാര്‍ട്ടിയുടെ അമരത്തേക്ക് വരുന്നത്. എംജിആറിന്റെ ഭാര്യ ജാനകി പാര്‍ട്ടി ചുമതലയും സ്ഥാനങ്ങളും വഹിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ ജയലളിത പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. എല്ലാവരുടെയും പ്രതീക്ഷകള്‍ തെറ്റിച്ചാണ് ജയലളിത പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്. എംജിആറിന് ശേഷം പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതില്‍ ജയലളിത വിജയിക്കുകയും ചെയ്തു.

എന്നാല്‍ ശശികല പാര്‍ട്ടിയിലെ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഷ്ട്രീയത്തിലെ പരിചയക്കുറവും അണികളുടെ പൂര്‍ണ്ണ പിന്തുണയില്ലാത്തതും ശശികലയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിലും മറ്റു ചില പാര്‍ട്ടികളിലും സംഭവിച്ചത്

കോണ്‍ഗ്രസിലും മറ്റു ചില പാര്‍ട്ടികളിലും സംഭവിച്ചത്

എഐഡിഎംകെയില്‍ ജയലളിത നേതൃസ്ഥാനത്തേക്ക് വന്നതും ഇപ്പോള്‍ ശശികല എത്തിയതും തമ്മില്‍ സാമ്യങ്ങളുണ്ട്. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, അകാലി ദള്‍ തുടങ്ങിയ പാര്‍ട്ടികളിലെല്ലാം മുന്‍നേതാക്കളുടെ കുടുംബാംഗങ്ങളാണ് പ്രധാന പദവികളിലെത്തിയത്.

പക്ഷേ വിവാദങ്ങളും

പക്ഷേ വിവാദങ്ങളും

ജയലളിതയുടെ മരണശേഷം ശശികല പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. ജയലളിതയുടെ തോഴിയായിരുന്ന ശശികല പാര്‍ട്ടി സെക്രട്ടറിയായതില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും എതിര്‍പ്പുണ്ട്.

കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളും

കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളും

പാര്‍ട്ടി നേതൃസ്ഥാനത്ത് ഏറ്റെടുക്കുമ്പോള്‍ വര്‍ഷങ്ങളോളം എംജിആറുമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച പരിചയം ജയലളിതയ്ക്കുണ്ടായിരുന്നു. എന്നാല്‍ ശശികലയ്ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലെന്നും,ശശികലയും കുടുംബാംഗങ്ങളും പല വിവാദങ്ങളിലും ഉള്‍പ്പെട്ടവരാണെന്നുമാണ് അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍.

വിജയിക്കാം, പരാജയപ്പെടാം

വിജയിക്കാം, പരാജയപ്പെടാം

ശശികല പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ശോഭിക്കുമോ എന്ന കാര്യം പ്രവചിക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. രാഷ്ട്രീയം അങ്ങനെയാണ്. പക്ഷേ, അണികളെയും മറ്റു നേതാക്കളെയും വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശശികലയുടെ രാഷ്ട്രീയ ജീവിതത്തിന് അധികകാലം ആയുസുണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+