കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസിപിയെന്നറിയാതെ വണ്ടി തടഞ്ഞ് കൈകൂലി ചോദിച്ചു... കോൺസ്റ്റബിളിന് കിട്ടിയത് എട്ടിന്റെ പണി

Google Oneindia Malayalam News

ജയ്പൂർ: സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് കോൺസ്റ്റബിൾ തടഞ്ഞുനിർത്തി കൈക്കൂലി ആവശ്യപ്പെട്ടത് ഡിസിപിയോട്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
ട്രാഫിക്ക് ജങ്ഷനിൽ നിലയുറപ്പിച്ച പോലീസുകാരനാണ് അമളിപിണഞ്ഞത്.

പോലീസുകാർ ജനങ്ങളെ പിഴിയുന്നുവെന്ന ആരോപണം നിലനിൽക്കെയായിരുന്നു ജയ്പൂരിലെ സംഭവം. ഡിസിപിയുടെ വാഹനത്തെ ആദ്യം കൈകാണിച്ച് നിർത്തിയ കോൺസ്റ്റബിൾ ആദ്യം സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് റസീപ്റ്റ് എഴുതി. പിന്നീട് ചലാൻ റദ്ദാക്കാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആയിരുന്നു.

rajasthan

ഓടിച്ചിട്ടടി, ചാടി ചവിട്ട്... ആഘോഷം കഴിഞ്ഞ് കുട്ടി കലിപ്പൻമാരുടെ' ഓണത്തല്ല്'ഓടിച്ചിട്ടടി, ചാടി ചവിട്ട്... ആഘോഷം കഴിഞ്ഞ് കുട്ടി കലിപ്പൻമാരുടെ' ഓണത്തല്ല്'

മഫ്തിയിലെത്തിയ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ തന്നെ അഴിമതിയുടെ സത്യാവസ്ഥ നേരിട്ടറിഞ്ഞതോടെ നടപടിയും വേഗത്തിലായി. സംഭവത്തിൽ കോൺസ്റ്റബിൾ രാജേന്ദ്ര പ്രസാദിനെ സസ്‌പെൻഡ് ചെയ്യ്തു. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ പോലും തിരിച്ചറിയാൻ കോൺസ്റ്റബിളിന് സാധിച്ചില്ലെന്നും, ആ രീതിയിലാണ് പരിശോധനകൾ നടത്തുന്നതെന്നുമാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

എസിപിയോട് വിവരങ്ങൾ തേടിയതായും അന്വേഷണം നടത്താൻ നിർദേശിച്ചതായും ഡെപ്യൂട്ടി കമ്മീഷണർ കൈലാശ് ചന്ദ്ര ബിഷ്ണോയ് പറഞ്ഞു. ചന്ദ്രബോസിനെ ഉടൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ചെക്ക് പോസ്റ്റ് പരിശോധനകൾ കർശനമാക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം പരിശോധിക്കാനായിരുന്നു ഡിസിപിയുടെ സന്ദർശനം. മോഷണവും കവർച്ചയും വർധിച്ചുവന്ന സാഹചര്യത്തിലാണ് ചെക്ക് പോയിന്റുകൾ സ്ഥാപിച്ച് രാത്രി പട്രോളിങ് അടക്കം ശക്തമാക്കിയത്. എന്നാൽ ഇത്തരം ചെക്ക് പോയിന്റുകളിൽ കൂടുതൽ പരിശോധനകൾ വേണമെന്നും ഡിസിപി പറഞ്ഞു.

സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....

English summary
The constable then asked his senior official to stump up Rs 500 to avoid Constable has since been suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X