രാജ്യത്ത് പുതിയതായി 796 കോവിഡ് കേസുകളും 19 മരണവും
ഡൽഹി; രാജ്യത്ത് പുതിയതായി 796 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണം കുറവ് ആണെങ്കിലും ഡൽഹി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്. കൂടാതെ ചില സംസ്ഥാനങ്ങളിൽ എക്സ് ഇ വൈറസ് സ്ഥിതികരിച്ചതും രാജ്യത്തിന് ആശങ്കയായിട്ടുണ്ട്. 1,054 പേർക്കായിരുന്നു തിങ്കളാഴ്ച കോവിഡ് ബാധിച്ചത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രാജ്യത്ത് 796 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 19 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,21,710 ആയി. സജീവ കേസുകൾ 10,889 ആയി കുറഞ്ഞു, ഇത് മൊത്തം കേസുകളുടെ 0.03 ശതമാനമാണ്. 946 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,04,329 ആയി. വീണ്ടെടുക്കൽ നിരക്ക് നിലവിൽ 98.76 ആണ്. രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇന്ത്യ ഇതുവരെ 79.45 കോടി കോവിഡ് ടെസ്റ്റുകൾ നടത്തുകയും 185.90 കോടി വാക്സിൻ ഡോസുകൾ നൽകുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോ ഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഡൽഹി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ ഏഴ് ദിവസത്തെ ശരാശരി കേസുകൾ പരിശോധിക്കുമ്പോൾ കോവിഡ് ഉയർന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിൽ ഇതിനോടകം തന്നെ കോവിഡിന്റെ പുതിയ തരം ഗം ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാ ഗ്രത പാലിക്കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രം ഗത്ത് വന്നു. കൊറോണ വൈറസ് ഇനിയും രാജ്യത്ത് നിന്ന് ഇല്ലാതായിട്ടില്ലെന്നും അതിവേഗം മാറുന്ന വൈറസ് പല രൂപത്തിലും മടങ്ങിയെത്താമെന്നും വിഡിയോ കോൺഫറൻസിലൂടെ ജനങ്ങളോട് സംവദിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരി വലിയൊരു വെല്ലുവിളിയാണെന്നും അത് കഴിഞ്ഞെന്ന് പറയാറായിട്ടില്ലെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. കോവിഡിൻറെ ഇന്ത്യയിലെ നാലാം തരംഗത്തെ കുറിച്ച് സൂചന നൽകുന്നതാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ഇന്ത്യയിൽ അടുത്ത കോവിഡ് തരംഗം ജൂൺ-ജൂലൈ മാസത്തോടെയെത്തി ഓഗസ്റ്റിൽ മൂർധന്യാവസ്ഥ പ്രാപിക്കുമെന്ന് ഐഐടി കാൺപൂരിലെ ശാസ്ത്രജ്ഞർ നേരത്തെ പ്രവചിച്ചിരുന്നു. നിലവിൽ ഗുജറാത്തിലും മുംബൈയിലും റിപ്പോർട്ട് ചെയ്തിരിക്കുന്ന എക്സ് ഇ വൈറസിന് ഒമിക്രോണിനേക്കാൾ പത്തിരട്ടി വ്യാപക ശേഷി ഉണ്ടെന്നാണ് ലോകാരോ ഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications