ലഖ്‌നൗവിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ഇപ്പോൾ അമ്മ, പെൺകുഞ്ഞിന് ജന്മം നൽകി
ലഖ്‌നൗ; ലഖ്‌നൗവിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായ പ്രാർത്ഥന എന്ന ഇരുപത്തിമൂന്നുകാരിക്ക് കുഞ്ഞ് ജനിച്ചു. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഖ്‌നൗവിൽ ജനിച്ച ആദ്യ കുട്ടിയായിരുന്നു പ്രാർത്ഥന. 1998ൽ ആയിരുന്നു ഇവരുടെ ജനനം. കഴിഞ്ഞ ദിവസമാണ് പ്രാർത്ഥന ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും ആരോ ഗ്യത്തോടെ ഇരിക്കുന്നുവെന്ന് പ്രാർത്ഥനയെ പരിചരിച്ച ഡോക്ടർമാർ പറഞ്ഞു.
രണ്ട് വർഷം മുമ്പാണ് പ്രാർത്ഥന വിവാഹം കഴിച്ചത്. അമ്മയാകുന്നത് വളരെ സന്തോഷകരമായ നിമിഷമാണെന്നും ഐവിഎഫ് ഒരു സാധാരണ പ്രക്രിയയാണെന്ന് പ്രാർത്ഥന മാധ്യമങ്ങളോട് പറഞ്ഞു. ആളുകൾക്ക് ഐവിഎഫിനെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകളുണ്ടെന്നും എന്റെ ജീവിതം ഈ തെറ്റിദ്ധാരണകളിൽ നിന്ന് വ്യത്യസ്തം ആണെന്നും പ്രാർത്ഥന കൂട്ടിച്ചേർത്തു. നേരത്തെ 2016ൽ രാജ്യത്തെ തന്നെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായിരുന്ന ഹര്‍ഷ ചവ്‌ദ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ആൺ കുട്ടിയായിരുന്നു ഹർഷക്ക് ജനിച്ചത്. ഇവർക്കും ആരോ ഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല.

Recommended Video
ബ്രിട്ടീഷ് ജീവശാസ്ത്രകാരനായ റോബർട്ട് ജെ. എഡ്വേർട്സ് ആണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ സാങ്കേതിക വിദ്യ ഉപയോ ഗിച്ച് ഗർഭധാരണം സാധ്യമാണെന്ന് കണ്ടുപിടിച്ചത്. ഈ കണ്ടുപിടുത്തത്തിന്റെ പേരിൽ 2010-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. 1978 ജൂലായ് 25നാണ് ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ലൂയിസ് ബ്രൗൺ ജനിക്കുന്നത്. നിലവിൽ ലോകമെമ്പാടുമായി 37.5 ലക്ഷം ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. പ്രതിവർഷം രണ്ടര ലക്ഷം പേർ ഈ സാങ്കേതിക വിദ്യയിലൂടെ അമ്മയാകുന്നുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ സാങ്കേതികവിദ്യയിൽ ഹോർമോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോൽപ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കും. അങ്ങനെ ഉല്പാദിപ്പിക്കുന്ന അണ്ഡകോശങ്ങളെ സ്ത്രീശരീരത്തിൽ നിന്ന് മാറ്റി പ്രത്യേകം പരുവപ്പെടുത്തിയ ഒരു സംവർധക ദ്രവമാധ്യമത്തിൽ നിക്ഷേപിക്കും. പിന്നീട് അവയെ പുരുഷബീജങ്ങളെക്കൊണ്ട് ബീജസങ്കലനം ചെയ്യിക്കുകയും ചെയ്യുന്നു. ഇതിനെ പിന്നീട് ഗർഭധാരണം ചെയ്യാൻ തയ്യാറായ സ്ത്രീയുടെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇത്തരത്തിലാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്.












Click it and Unblock the Notifications