Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം; അജണ്ടയില്‍ ഉറ്റുനോക്കി രാജ്യം

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് മാറ്റല്‍ തുടങ്ങിയ വിവാദ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക സമ്മേളനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണര്‍മാരുടെയും നിയമന ബില്ലില്‍ ചര്‍ച്ച നടക്കുമോ എന്നതിലും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണര്‍മാരുടെയും നിയമനത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള സെലക്ഷന്‍ കമ്മിറ്റിയെ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ബില്‍ നേരത്തെ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. അതേസമയം ഇന്നത്തെ സെഷന് ശേഷം നാളെ മുതല്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലായിരിക്കും സമ്മേളനം നടക്കുക. ഇന്നലെ പുതിയ കെട്ടിടത്തിനു മുന്നില്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധന്‍ഖര്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു.

parliament

ഇന്ന് പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ പ്രയാണം ഇരുസഭകളിലും ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ ചര്‍ച്ച ആരംഭിക്കും. നാളെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത യോഗം ചേര്‍ന്നാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക. അംഗങ്ങളുടെ ഫോട്ടോ സെഷനും നാളെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പുതിയ കെട്ടിടത്തില്‍ വെച്ച് വനിതാ ബില്‍ ആദ്യം പാസാക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണപക്ഷത്ത് നിന്ന് എന്‍ സി പിയിലെ അജിത് പവാറിന്റെ വിഭാഗവും ചില പ്രാദേശിക പാര്‍ട്ടികളും ബില്ല് കൊണ്ടുവരണം എനന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്കായി മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്ന ബില്ലാണിത്.

അഭിഭാഷക ഭേദഗതി നിയമവും പോസ്റ്റ് ഓഫീസ് ബില്ലും ഉള്‍പ്പെടെ എട്ട് ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ചൈനയുടെ കടന്നുകയറ്റം, അദാനി വിഷയം, വിലക്കയറ്റം, മണിപ്പൂര്‍ കലാപം എന്നിവ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്.

ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രിയും ജെ ഡിഎ സ് നേതാവുമായ എച്ച് ഡി ദേവഗൗഡ, ഡി എം കെയുടെ കനിമൊഴി, ടി ഡി പിയുടെ റാം മോഹന്‍ നായിഡു, ടി എം സിയുടെ ഡെറക് ഒബ്രിയാന്‍, എ എ പിയുടെ സഞ്ജയ് സിംഗ്, ബിജെഡിയുടെ സസ്മിത് പത്ര, ബി ആര്‍ എസിലെ കെ കേശവ റാവു എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+