മത്സ്യതൊഴിലാളി കൊല്ലപ്പെട്ട സംഭവം അപലപനീയം; സംഭവത്തെകുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ മത്സ്യതൊഴിലാളിയെ പാക്കിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് മത്സ്യബന്ധന ബോട്ടിന് നേരെ പാക്കിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യ ഈ സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നും സംഭവത്തെ കുറിച്ച് അന്വേഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിന്റെ പുരോഗത്തിക്കനുസരിച്ച് വിശദാംശങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്നും സംഭവം ഗൗരവകരമായി തന്നെയാണ് ഇന്ത്യ ഏറ്റെടുത്തിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മറ്റൊരു മത്സ്യ തൊഴിലാളിക്കും പരിക്കേറ്റിരുന്നു ഇയാള്‍ ഓഖയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വൃത്തങ്ങള്‍ പറഞ്ഞു. ജല്‍പാരി എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി ശ്രീധര്‍ രമേഷ് ചാംരെക്കാണ് വെടിയേറ്റത്. അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് ദേവഭൂമി ദ്വാരക പൊലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ പറഞ്ഞു.
ബോട്ടില്‍ ഏഴ് പേരാണുണ്ടായിരുന്നത്. കൊല്ലപ്പെട്ട ശ്രീധര്‍ രമേഷ് ചാംരെയുടെ മൃതദേഹം ഇന്നലെയാണ് ഓഖ തുറമുഖത്തേക്കെത്തിച്ചത്. നവി ബന്ധര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അറബിക്കലിന്റെ 12 നോട്ടിക്കല്‍ മൈല്‍അകലെയുള്ള അധികാരപരിധി നവി ബന്ധര്‍ പൊലീസിന്റെയാണ്. ഗുജറാത്തിലുടനീളം ഇവരുടെ പരിധിയില്‍ തന്നെയാണ് വരിക. മൂന്ന് വെടിയുണ്ടകളാണ് ശ്രീധര്‍ രമേഷ് ചോംരയുടെ ശരീരത്തില്‍ തുളച്ച് കയറിയത്. വെടിവെപ്പില്‍ ബോട്ടിലെ ജീവനക്കാരനും പരിക്കേറ്റു.

വര്‍ഷങ്ങളായി, ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുകയും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തടവിലിടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍, ഇന്ത്യക്കാരോ ഇന്ത്യക്കാരെന്ന് പറയുന്നവരോ ആയ 270 മത്സ്യത്തൊഴിലാളികളും 49 സിവിലിയന്‍ തടവുകാരും തങ്ങളുടെ ജയിലുകളില്‍ ഉണ്ടെന്ന് പാകിസ്ഥാന്‍ സമ്മതിച്ചിരുന്നു. ഇതേ കാലയളവില്‍ 77 പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികളും 263 പാകിസ്ഥാന്‍ സിവിലിയന്‍ തടവുകാരും ഇന്ത്യയുടെ കസ്റ്റഡിയിലുണ്ടെന്നും സര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു.2012 ഫെബ്രുവരിയില്‍ ഇറ്റാലിയന്‍ കൊടിയേറ്റ എണ്ണക്കപ്പലില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍, ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ (ഇഇസെഡ്) കേരള തീരത്ത് മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നിരുന്നു.












Click it and Unblock the Notifications